HOME
DETAILS
MAL
വ്യോമയാന മന്ത്രാലയത്തിനും ഡി.ജി.സി.എയ്ക്കും സുപ്രിംകോടതി നോട്ടിസ്
backup
September 17 2020 | 03:09 AM
ന്യൂഡല്‍ഹി: കോഴിക്കോട്, മംഗളൂരു വിമാനത്താവളങ്ങളില്‍ ലാന്‍ഡിങില്‍ പിഴവുകളുണ്ടാകുന്നത് തടയുന്ന എന്‍ജിനീയേഡ് മെറ്റീരിയല്‍ അറസ്റ്റിങ് സിസ്റ്റം (ഇ.എം.എ.എസ്) സ്ഥാപിക്കുന്നതില്‍ മനപ്പൂര്‍വ്വം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ ക്രിമിനല്ക്കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രിംകോടതി വ്യോമയാന മന്ത്രാലയത്തിനും സിവില്‍ ഏവിയേഷന്‍ ഡയറക്ടരേറ്റ് ജനറലിനും( ഡി.ജി.സി.എ)നോട്ടിസയച്ചു. ഡല്‍ഹി സ്വദേശിയായ 85 കാരന് രാജന് മേത്തയുടെ ഹരജിയില്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
ഇ.എം.എ.എസ് കോഴിക്കോട്, മംഗളൂരു വിമാനത്താവളങ്ങളില്‍ സ്ഥാപിച്ചിരുന്നെങ്കില് നിരവധി പേരുടെ ജീവന് നഷ്ടപ്പെട്ട വിമാനാപകടങ്ങളുണ്ടാകുമായിരുന്നില്ലെന്ന് ഹരജി ചൂണ്ടിക്കാട്ടി. ഇ.എം.എ.എസിനെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടരേറ്റ് ജനറലിനും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും 2008 മുതല്‍ തന്നെ അറിയാം. ഇത് സ്ഥാപിക്കാന്‍ ശുപാര്‍ശയും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."