HOME
DETAILS

പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കണമെന്ന നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി: വിശദീകരണവുമായി ടിക്കാറാം മീണ

  
backup
May 06 2019 | 14:05 PM

panchayath-member-boguse-vote-issue

തിരുവനന്തപുരം: കണ്ണൂരിലെ കള്ളവോട്ടു വിവാദത്തില്‍ പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കണമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയ ചെറുതാഴം പഞ്ചായത്തംഗം എം.പി സലീനയെയാണ് അയോഗ്യയാക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്. കള്ളവോട്ടു ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇവരേ അയോഗ്യയാക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കിയത്. ഇത്തരമൊരു ശുപാര്‍ശ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന കണ്ടെത്തലോടെയാണ് ടിക്കാറാം മീണയുടെ നടപടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.

ശുപാര്‍ശയുടെ പേരില്‍ മാത്രം ഒരാളെയും അയോഗ്യയാക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. എന്നാല്‍ കമ്മിഷന്‍ ശുപാര്‍ശ തള്ളിയതോടെ വിശദീകരണവുമായി ടിക്കാറാം മീണ രംഗത്തെത്തി. താന്‍ പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് ടിക്കാറാം മീണ സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി. 'അയോഗ്യത' എന്ന വാക്ക് തന്റെ ശുപാര്‍ശയിലില്ല. ഉചിതമായ നടപടി എന്ന് മാത്രമാണ് പറഞ്ഞതെന്നും കള്ളവോട്ട് സംഭവം ശ്രദ്ധയില്‍ പെടുത്തുക മാത്രമാണ് ചെയ്തതെന്നും മീണ വ്യക്തമാക്കുന്നു.

സലീന ഓപ്പണ്‍ വോട്ട് ചെയ്തതാണെന്ന് വാദമുയര്‍ത്തിയെങ്കിലും ബൂത്ത് മാറി കള്ളവോട്ട് ചെയ്തതാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് നടപടിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ കോടതി ശിക്ഷിക്കാതെ അയോഗ്യയാക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago