HOME
DETAILS

ഉയരേ...

  
backup
September 17 2020 | 03:09 AM

%e0%b4%89%e0%b4%af%e0%b4%b0%e0%b5%87
2009-ല്‍ ബാങ്കോക്കില്‍ നടന്ന മുള സമ്മേളനമാണ് സെപ്റ്റംബര്‍ 18 ലോക മുളദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. മുളയുടെ കാര്യത്തില്‍ ചൈനയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനമുള്ള ഇന്ത്യയും ലോക മുളകോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്നു. ലോകത്ത് 14 ദശലക്ഷം ഹെക്ടര്‍ സ്ഥലത്തു വ്യാപിച്ചുകിടക്കുന്ന മുള നമ്മുടെ ജീവിതവുമായി അടുത്തുനില്‍ക്കുന്ന സസ്യമാണ്. ലോകത്ത് 100-ല്‍ അധികം കുടുംബങ്ങളില്‍പ്പെട്ട 1500-ലധികം മുള ഇനങ്ങളുണ്ട്. അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഈ ചെടിയുണ്ട്. മുളയിലകളും തണ്ടും മാത്രം കഴിച്ചു ജീവിക്കുന്ന ഭീമന്‍ പാണ്ടകളുടെ നാടായ ചൈനയില്‍ മുന്നൂറോളം ജാതി മുളകളാണുള്ളത്. ഇന്ത്യയില്‍ 23 വിഭാഗത്തില്‍പ്പെട്ട 125 തരം മുളകള്‍ വളരുന്നു. കേരളത്തില്‍ മുപ്പതോളം ഇനം മുളകള്‍ കണ്ടെത്തിയിട്ടുണ്ട്. ബാംബുസ, ഡെന്‍ഡ്രോകലാമസ്, ഓക്‌ളാല്‍ഡേ, സെഫാലോ സ്റ്റാക്കിയം, ടിനോസ്റ്റാക്കിയം തുടങ്ങിയവയാണ് കേരളത്തില്‍ വളരുന്ന മുളയിനങ്ങള്‍. മുളയിലെ ലോകത്തെ ഗിന്നസ് റെക്കോഡും നമ്മുടെ കേരളത്തില്‍ നിന്നാണ്. ഏറ്റവും നീളം കൂടിയ മുള എന്ന രീതിയിലാണ് ഇത് 1989-ല്‍ ഗിന്നസില്‍ സ്ഥാനം പിടിച്ചത്. കൊല്ലം ജില്ലയിലെ പത്തനാപുരത്തിനടുത്തുള്ള പട്ടാഴിയിലാണ് ഇത് കാണപ്പെടുന്നത്. ആ മുളയ്ക്ക് 37 മീറ്റര്‍ വരെ നീളമുണ്ടായിരുന്നു.
 
  മുള സംരക്ഷണം
 
കാനഡ ആസ്ഥാനമായി ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് സെന്റര്‍ എന്ന സംഘടന മുള സംരക്ഷണത്തിനു ചുക്കാന്‍പിടിക്കുന്നു. ചൈനയിലും ഇത്തരമൊരു കൂട്ടായ്മയുണ്ട്. ഇന്ത്യയിലെ നാഷണല്‍ ബാംബു മിഷന്‍ 2000-ല്‍ സ്ഥാപിതമായി. കേരളത്തില്‍ ഇതുസംബന്ധിച്ച ശാസ്ത്രീയ നിര്‍ദ്ദേശം നല്‍കുന്നത് ബാംബു ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നറിയപ്പെടുന്ന കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. വയനാട്ടില്‍ ഉറവ് എന്നൊരു സ്ഥാപനം മുളകൊണ്ട് സാധനങ്ങള്‍ ഉണ്ടാക്കുന്നതിന് സ്ഥാപിതമായതാണ്.
 
 ഓക്‌സിജന്‍ സിലിണ്ടര്‍
 
നാട്ടിലും കാട്ടിലും ധാരാളമുള്ള ഒരു സസ്യമാണ് മുള. മുളയുടെ മഹത്വം ഏറെയാണ്. പ്രായപൂര്‍ത്തിയെത്തുവാനും മുറിച്ചെടുക്കാനും മറ്റു വൃക്ഷങ്ങള്‍ക്ക് 25-70 വര്‍ഷങ്ങള്‍ വരെ വേണ്ടിവരുമ്പോള്‍ മുളകള്‍ക്ക് കേവലം 4-5 വര്‍ഷം മതിയാകും. വളപ്രയോഗമോ കീടനാശിനി പ്രയോഗമോ കൃത്രിമ ജലസേചനം പോലുമോ നല്‍കേണ്ടതില്ലാത്തതിനാല്‍ 100 ശതമാനവും ജൈവരീതിയിലാണവ വളരുന്നത്. പരിസ്ഥിതി മലിനീകരണം ഇല്ലേയില്ല. മറ്റു വൃക്ഷങ്ങളെക്കാള്‍ 30% അധികം ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുകയും കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ വലിച്ചെടുക്കുകയും ചെയ്യുന്നതിനാല്‍ അന്തരീക്ഷത്തിലെ വാതകങ്ങളുടെ സംതുലിതാവസ്ഥ മെച്ചപ്പെടുത്തുന്നു. 
 
ബോംബിനെയും പ്രതിരോധിച്ച്
 
ഇരുമ്പിന്റെ പകരക്കാരന്‍, എന്റെ കൂടപ്പിറപ്പാണ് മുള, ഇങ്ങനെ മുളയെനോക്കി അഭിമാനംകൊള്ളുന്ന ജനതയാണ് വിയറ്റ്‌നാമിലുള്ളത്. അമേരിക്കന്‍ ബോംബാക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായ ഹിരോഷിമയില്‍ ആദ്യമായി മുളപൊട്ടിയ വൃക്ഷം മുളയായിരുന്നു. വിയറ്റ്‌നാമിലെ രാസായുധ പ്രയോഗ ശേഷവും മുളയായിരുന്നു നട്ടുവളര്‍ത്തിയിരുന്നത്. 
അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന വിഷാംശം വലിച്ചെടുത്ത് ശുദ്ധവായു പ്രദാനംചെയ്യാന്‍ അത്യുത്തമമാണ് മുളയെന്ന തിരിച്ചറിവാണ് ഇതിനുപിന്നില്‍. ഇരുമ്പിന്റെ പകരക്കാരന്‍ എന്ന അപരനാമമുള്ള മുള പൂര്‍ണമായും ഇക്കോ ഫ്രണ്ട്‌ലിയാണ്. 
 
 മുളംകാടുകള്‍
 
മണിക്കൂറില്‍ മൂന്നു സെന്റീമീറ്ററിനു മുകളില്‍ വളരുന്നു മുള ! മണ്ണിലേക്ക് വളര്‍ന്നിറങ്ങുന്ന മൂലകാണ്ഡത്തില്‍ നിന്നാണ് മുളത്തണ്ട് വളരുന്നത്. ഒരു മൂലകാണ്ഡത്തില്‍നിന്ന് ഒരു തണ്ടേ ഉണ്ടാവുകയുള്ളൂ.
 മൂലകാണ്ഡത്തില്‍ നിന്ന് രൂപപ്പെടുന്ന പുതിയ മൂലകാണ്ഡത്തില്‍ നിന്ന് മുളന്തണ്ടുകള്‍ വളരുകയും ചെയ്യുന്നു. ഇങ്ങനെ ഇവ കൂട്ടമായി വളര്‍ന്നാണ് മുളങ്കാടുകള്‍ രൂപപ്പെടുന്നത്. 
 
 മുളയരിക്കാലം
 
മുളകളെ രണ്ടു വിഭാഗമായാണ് തരംതിരിച്ചിട്ടുള്ളത്. പടര്‍ന്നു പന്തലിക്കുകയും കാലം കഴിഞ്ഞാല്‍ ആ പ്രദേശമാകെ മുളങ്കാടുകളാക്കി മാറ്റുകയും ചെയ്യുന്ന വിഭാഗമാണ് റണ്ണിംഗ്. മറ്റൊരു വിഭാഗമായ ക്ലമ്പിങ് ഇനത്തില്‍പ്പെട്ടവ തായ്ത്തടിക്ക് അനുബന്ധമായി മാത്രമെ പുതിയ തൈകളും മുളച്ചുവരുന്നുള്ളൂ. ശീമ മുള, ഇല്ലി മുള, ഈറ തുടങ്ങിയ നമ്മുടെ നാട്ടിലെ മുളകള്‍ ഈ ഇനത്തില്‍പ്പെട്ടവയാണ്. ഇവയിലെ പൂക്കള്‍ കുലകളായി നില്‍ക്കുന്നത് കാണാന്‍ ഭംഗിയാണ്.  ഇതിനുശേഷമാണ് മുളയരിക്കാലം. ഈ വിത്തുകളാണ് ഗോതമ്പിനോട് സാമ്യമുള്ള മുളയരി. ഇവ ഔഷധ-പോഷക ഗുണമുള്ളവയാണ്. മുളയുടെ വേര്, മുട്ട്, തളിരില എന്നിവ ഔഷധഗുണമുള്ള ഭാഗങ്ങളാണ്. മുളയുടെ തളിരിലയും പുതുനാമ്പും ഗര്‍ഭാശയശുദ്ധിക്കുള്ള ഔഷധമാണ്. കഫ-പിത്തരോഗങ്ങളെ ശമിപ്പിക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. വൃണം ഉണക്കാനും ഇതിന്റെ തളിരിലയ്ക്ക് കഴിവുണ്ട്. ശ്വാസകോശത്തിലുണ്ടാകുന്ന ചുരുങ്ങിവലിവിനെ നിയന്ത്രിക്കുന്നു. 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago
No Image

ആളുമാറി കസ്റ്റഡി മർദനം; ഒടുങ്ങുന്നില്ല നിലവിളികൾ; മുഖ്യമന്ത്രിക്കറിയുമോ അവരൊക്കെ സേനയിലിപ്പോഴുമുണ്ട്

Kerala
  •  2 months ago
No Image

പാലക്കാട് അപകടത്തിന് കാരണം കാറിന്റെ അമിത വേഗതയെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 months ago
No Image

നവീൻ ബാബുവിൻ്റെ മരണം; അന്വേഷണത്തിൽ സംശയിച്ച് കുടുംബം- മെല്ലെപ്പോക്ക് അട്ടിമറിക്കോ ?

Kerala
  •  2 months ago
No Image

'എന്തുകൊണ്ട് മദ്‌റസകളില്‍ മാത്രം ശ്രദ്ധ ?'കേന്ദ്ര ബാലാവകാശ കമ്മിഷനെ നിര്‍ത്തിപ്പൊരിച്ച് സുപ്രിംകോടതി 

Kerala
  •  2 months ago
No Image

സാലറി ചലഞ്ച് പാളി; പകുതിപേർക്കും സമ്മതമില്ല

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ തലസ്ഥാനം ആക്രമിച്ച് ഹിസ്ബുല്ലയും ഹൂതികളും

National
  •  2 months ago
No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago