എന്‍.ഐ.എ ചോദ്യമുനയില്‍ ജലീല്‍, മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം: ഒന്നാം പ്രതി കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് കെട്ടുകഥകളെന്നും വിശദീകരണം
കൊച്ചി: മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.ഐ ചോദ്യം ചെയ്യുന്നത് പുരോഗമിക്കവേ പ്രതികരണവുമായി സി.പി.എം രംഗത്തെത്തി. മന്ത്രി ജലീലിനെതിരേ എന്‍.ഐ.എ ചോദ്യം ചെയ്താലും രാജിവെക്കേണ്ടതില്ലെന്നാണ സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായ എം.വി ഗോവിന്ദന്റെ പ്രതികരണം. എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനും മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. മന്ത്രി ജലീല്‍ സുതാര്യത പുലര്‍ത്തിയിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതി കേന്ദ്രസഹമന്ത്രി വി.മുരളീധരനാണ്. അതുകൊണ്ടുതന്നെ അന്വേഷണറിപ്പോര്‍ട്ട് വരട്ടെ എന്നും അതിനുശേഷം ആലോചിക്കാമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് കെട്ടുകഥകളാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഐഎ അന്വേഷണം തുടരട്ടെ. പരിപക്വമായ സാഹചര്യം വരുമ്പോള്‍ പരിപക്വമായി പ്രതികരിക്കും. ഇപ്പോള്‍ രാജിവെക്കേണ്ട സാഹചര്യം ഇല്ല. ഈ കേസില്‍ ഒന്നാം പ്രതിയാകേണ്ടത് ബിജെപി നേതാവും മന്ത്രിയുമായ വി മുരളീധരനാണ്. ഇപ്പോഴും അയാള്‍ പറയുന്നത് യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ലഗേജ് അല്ല എന്നാണ്. രണ്ടാമത്തെ ആള്‍ അനില്‍ നമ്പ്യാരാണ്. അന്വേഷണം ശരിയായ ദിശയിലാണെങ്കില്‍ ഇവരിലേക്കും അന്വേഷണം എത്തുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേ സമയം പുലര്‍ച്ചെ ആറുമണിയോടെയാണ് മന്ത്രി കെ.ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍.ഐ.എ ഓഫിസിലെത്തിയത്. മുന്‍ സി.പി.എം എം.എല്‍.എ എ.എം യൂസുഫിന്റെ കാറില്‍ അതീവ രഹസ്യമായിട്ടായിരുന്നു ഓഫിസിലെത്തിയത്. കഴിഞ്ഞ ദിവസം എന്‍.ഐ.എ അദ്ദേഹത്തിന് നോട്ടിസ് നല്‍കിയിരുന്നു.
പുലര്‍ച്ചെ ഒന്നരക്കാണ് ജലീല്‍ വാഹനം ആവശ്യപ്പെട്ടതെന്ന് യൂസുഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. കളമശ്ശേരി ഗസ്റ്റ് ഹൗസില്‍ വാഹനമെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജലീല്‍ എത്തുന്നതിന് മുന്നോടിയായി എന്‍.ഐ.എ ഓഫിസില്‍ കനത്ത പൊലിസ് സുരക്ഷ ഏര്‍പെടുത്തിയിരുന്നു. പ്രതിഷേധം മുന്‍കൂട്ടി കണ്ട് ഓഫിസിന്റെ നാലു പ്രവേശന കവാടങ്ങളിലും ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് പ്രദേശത്ത് വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്. അതേ സമയം പൊലിസ് സുരക്ഷയെ ഭേദിച്ചും എന്‍.ഐ.എ ആസ്ഥാനത്ത് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവകരെത്തി. ഇവരെ അറസ്റ്റ് ചെയ്തു നീക്കി. പൊലിസ് വാഹനത്തില്‍ നിന്ന് അറസ്റ്റിലായവര്‍ ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തു.
സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. നേരത്തെ തന്നെ മന്ത്രിയുടെ മൊഴി എന്‍.ഐ.എ രേഖപ്പെടുത്തുമെന്ന സൂചന ഉണ്ടായിരുന്നു.
മന്ത്രി ജലീലിനോട് കോണ്‍സുല്‍ ജനറലാണ് മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കോണ്‍സുല്‍ ജനറല്‍അടക്കം ഉള്ളവര്‍ക്ക് കള്ളക്കടത്ത് ഇടപാടില്‍ പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെയും എന്‍.ഐ.എ ചോദ്യം ചെയ്യുന്നത്.
ആദ്യഘട്ടത്തില്‍ മറ്റ് പ്രതികളെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തതില്‍ മന്ത്രിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. മന്ത്രിയുടെ മൊഴിയെടുത്ത ഘട്ടത്തിലും ഇതുസംബന്ധിച്ച അറിവുണ്ടായിട്ടില്ലെന്ന നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്.
എന്‍.ഐ.എ ആസ്ഥാനത്ത് പ്രതിഷേധം, അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജീപ്പിന്റെ ഗ്ലാസ് തകര്‍ത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."