മലാഗ കാത്തിരിക്കുന്നു ഷഫീറിന്റെ മികവ് കാണാന്‍: ചെറുതുരുത്തി സ്വദേശി സ്പെയിനിലേക്ക് പുറപ്പെട്ടു
ചെറുതുരുത്തി: സ്പെയിനിലെ മലാഗയില്‍ നാളെ മുതല്‍ 16 വരെ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി ചെറുതുരുത്തി സ്വദേശി ഷഫീര്‍ സ്പെയിനിലേക്ക് യാത്ര തിരിച്ചു. ഷഫീറിന്റെ മികച്ച പ്രകടനത്തില്‍ ഒരു നാടൊന്നാകെ ശുഭപ്രതീക്ഷയിലാണ്.
കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്സ് ചാംപ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ,4. 100 റിലേ എന്നിവയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഷഫീര്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ഈ വര്‍ഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ചാംപ്യന്‍ഷിപ്പിലും, ബംഗളൂരുവില്‍ നടന്ന ദേശീയ മാസ്റ്റേഴ്സ് ചാംപ്യന്‍ഷിപ്പിലും ഗ്ലാമര്‍ ഇനങ്ങളായ 100, 200 മീറ്റര്‍ റേസില്‍ റെക്കോര്‍ഡോടെ സ്വര്‍മം നേടാനും ഈ യുവാവിന് കഴിഞ്ഞു.
ഇതേ തുടര്‍ന്നാണ് സ്പെയിനില്‍ 40 + വിഭാഗത്തില്‍ മത്സരിക്കുന്നതിനു ഷഫീറിന് അവസരം ലഭിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പിന് സമാനമായ ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുക എന്നത് ഷഫീറിന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാവുകയണ്.
സ്ഥിരോത്സാഹത്തിന്റേയും വിജയ തൃഷ്ണയുടേയും പ്രതീകമാണ് ഷഫീര്‍. സിവില്‍ സപ്ലൈസ് വകുപ്പില്‍ സൂപ്രണ്ടായ ഈ മികവിന്റെ പ്രതീകം ഇപ്പോള്‍ സപ്ലൈകോ വടക്കാഞ്ചേരി ഡിപ്പോയില്‍ ജൂനിയര്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നു. തൃശൂര്‍ ജില്ലയില്‍ ചെറുതുരുത്തി മേച്ചേരിക്കുന്ന് കുളമ്പില്‍ പടിഞ്ഞാക്കര പരേതനായ മുഹമ്മദ് ഹുസൈന്റെയും ഖമറുന്നീസയുടെയും മകനാണ് ഷഫിര്‍. ഭാര്യ ഷാഹിദ , മക്കള്‍: ദിയ, ദാഫിഹ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."