കലക്ടര്‍ മൊഴിയെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ പാമ്പുരുത്തി യു.പി സ്കൂളില്‍ കള്ളവോട്ട് ചെയ്തെന്ന പരാതിയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരില്‍ നിന്ന് കലക്ടര്‍ മീര്‍ മുഹമ്മദലി മൊഴിയെടുത്തു.
ലീഗ് പ്രവര്‍ത്തകരായ കെ. അനസ്, എം.പി ഷമല്‍, എം. അബ്ദുസലാം, എം.പി അസ്ലം, കെ.പി സാദിഖ്, കെ.പി ഉനൈസ്, കെ.പി മര്‍ഷദ്, കെ.പി ആഷിഖ്, വി.ടി യൂനുസ്, വി.ടി മുസ്തഫ എന്നിവരില്‍ നിന്നാണ് മൊഴിയെടുത്തത്. ഇന്നലെ രാവിലെ പത്തോടെ തുടങ്ങിയ മൊഴിയെടുപ്പ് ഉച്ചയ്ക്ക് 12 വരെ നീണ്ടു.
തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍പ്പെട്ട പാമ്പുരുത്തിയിലെ 166ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നുവെന്ന സി.പി.എമ്മിന്റെ പരാതിയെ തുടര്‍ന്ന് കലക്ടര്‍ ലീഗ് പ്രവര്‍ത്തകരെ വിളിപ്പിക്കുകയായിരുന്നു.
അടുത്തദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണക്ക് റിപ്പോര്‍ട്ട് കൈമാറുമെന്ന് കലക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."