HOME
DETAILS

മാലിന്യത്തില്‍ നിന്നും മൂവാറ്റുപുഴയാറിനെ സംരക്ഷിച്ച് വിദ്യാര്‍ഥികള്‍

  
backup
September 02 2018 | 21:09 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%ae

കൊച്ചി: മൂവാറ്റുപുഴയാറിന്റെ തീരത്തെ വാക്ക് വേയില്‍ പ്രളയം ബാക്കി വച്ച നാല് ടണ്ണിലേറെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നീക്കം ചെയ്തു. മൂവാറ്റുപുഴ ഈസ്റ്റ് മാറാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വിസ് സ്‌കീം അംഗങ്ങളാണ് പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീപ്പിളുമായി ചേര്‍ന്ന് നീണ്ട പരിശ്രമത്തിലൂടെ മൂവാറ്റുപുഴയാറിന്റെ സമീപത്തെ വാക്ക് വേ ശുചീകരിച്ചത്. 

പ്രളയത്തില്‍ നിറഞ്ഞു കവിഞ്ഞ മൂവാറ്റുപുഴയാറിന്റെ വാക്ക് വേയിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വീണ്ടും ആറ്റിലേയ്ക്ക് തന്നെ തള്ളുന്നതില്‍ നിന്നും തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വിദ്യാര്‍ഥികള്‍ നടത്തിയശുചീകരണ യത്‌നം. ഡയപ്പര്‍, ആശുപത്രി മാലിന്യങ്ങള്‍, പഴയ തുണികള്‍, കടകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍, മരച്ചില്ലകള്‍ തുടങ്ങി നാലു ടണ്ണിലേറെ മാലിന്യങ്ങളാണ് വാക്ക് വേ സ്റ്റീല്‍ കൈവരികളില്‍ ഒഴുക്കില്‍ അടിഞ്ഞുകൂടിയത് .
റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ , വിവിധ ക്ലബ്ബുകള്‍, തുടങ്ങിയവ മാലിന്യങ്ങള്‍ നീക്കുമെന്ന് ഏറ്റിരുന്നെങ്കിലും മാലിന്യ ബാഹുല്യം കണ്ട് അവരൊക്കെ പിന്മാറി. ഇതോടെ കുട്ടികള്‍ ക്ലീനിങ് ഏറ്റെടുക്കുകയായിരുന്നു.
പ്രളയബാധിത പ്രദേശങ്ങളിലെ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പുഴയിലോ മറ്റ് ജല ശ്രോതസ്സുകളിലോ അവ നിക്ഷേപിക്കരുതെന്ന് ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശമുണ്ട്. നദിയിലേക്ക് വീണ്ടും മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ കുട്ടികളുടെ പ്രതിഷേധ സംഗമവും നടന്നു.
ഗ്രീന്‍ പീപ്പിള്‍ ഭാരവാഹികളായ ഡോ. ഷാജു തോമസ്, അസീസ് കുന്നപ്പള്ളി, സച്ചിന്‍ ജമാല്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ സമീര്‍ സിദ്ദീഖി, വിനോദ് ഇ.ആര്‍ തുടങ്ങിയവരായിരുന്നു ശുചീകരണത്തിന് നേതൃത്വം നല്‍കിയത്.
മാലിന്യ നിര്‍മാര്‍ജ്ജനത്തിന് പുറമേ സ്‌നേഹാക്ഷരം എന്ന പേരില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ നോട്ട്ബുക്ക് ,പഠനത്തിനാവശ്യമായ മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയുടെ ശേഖരണവും നടക്കുന്നുണ്ട്.
മൂവായിരത്തിലധികം നോട്ട്ബുക്കുകള്‍ ആണ് ഇതുവഴി ലഭിച്ചത്. ലഭിച്ചവയെല്ലാം ഈസ്റ്റ് മാറാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തന്നെയുള്ള കുട്ടികള്‍ക്കിടയിലും മൂവാറ്റുപുഴയുടെ പരിസര പ്രദേശങ്ങളിലുള്ള മറ്റു സ്‌കൂളുകളിലേക്കും ആണ് നല്‍കിയത്.
ഇതിനുപുറമേ ഒരു രൂപ ചലഞ്ച് എന്ന പേരില്‍ ഒരു പരിപാടി നടത്തുകയും കടകള്‍, സ്ഥാപനങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കുറഞ്ഞത് ഒരു രൂപയെങ്കിലും സംഭാവന നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിലൂടെ ലഭിച്ച തുകയും പഠനോപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് ഉപയോഗിച്ചതായി ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദിഖി പറഞ്ഞു.
ഇത് കൂടാതെ ഈ സ്‌കൂളില്‍ പഠിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടവര്‍ക്കായി എന്‍.എസ് എസിന്റെ നേതൃത്വത്തില്‍ ഒരു ഹെല്‍പ് ഡെസ്‌ക് തുടങ്ങുകയും ചെയ്തു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago