HOME
DETAILS
MAL
ദേശീയപാത: കേന്ദ്ര തീരുമാനം ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയെന്ന് കോടിയേരി
backup
May 06 2019 | 18:05 PM
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതാ വികസനം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളീയരോടും ഫെഡറല്‍ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
എല്‍.ഡി.എഫ് ഭരണമുള്ള കേരളം വികസിക്കരുതെന്ന സങ്കുചിത മനസ് ഇന്ത്യയെ ഒന്നായി നയിക്കേണ്ട കേന്ദ്ര സര്‍ക്കാരിനുണ്ടാകാന്‍ പാടില്ല. റോഡ് വികസനം സ്തംഭിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കുന്നില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.
നീതി ലഭിക്കാന്‍ നിയമവഴികള്‍ തേടും. നാലുവരിപ്പാത കേരള വികസനത്തിനുള്ള അടിസ്ഥാന ഘടകമാണ്. ഇതിനെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേ കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളീയര്‍ ഒന്നായി രംഗത്തിറങ്ങണമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."