കൊവിഡ് വ്യാപനം ശക്തം; ബഹ്റൈനില്‍ സ്കൂളുകള്‍ തുറക്കുന്നതും റെസ്റ്റോറന്‍റുകളിലെ വിലക്കും രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി
മനാമ: ബഹ്റൈനിൽ സ്കൂളുകള്‍ തുറക്കുന്നതും റസ്റ്റോറൻറുകളില്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള അനുമതിയും ഒരുമാസത്തേക്ക് കൂടി നീട്ടിവെച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഏകോപന സമിതി യോഗത്തിലാണ് ഈ തീരുമാനം.
സർക്കാർ സ്കൂളുകൾ തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടണമെന്നാണ് യോഗം തീരുമാനമെടുത്തത്.
അതേ സമയം അധ്യാപകരും മറ്റ് ജീവനക്കാരും ഒക്ടോബർ 4ന് സ്കൂളുകളിൽ എത്തണമെന്ന് നിര്‍ദേശമുണ്ട്. ഒക്ടോബർ 11 മുതലാണ് ക്ലാസ് ആരംഭിക്കുക.
ഒക്ടോബർ ഒന്നുവരെ എല്ലാവരും കർശനമായ ആരോഗ്യ മുൻകരുതൽ പാലിക്കണമെന്നും കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും കര്‍ശന നിർദേശമുണ്ട്.
കൂടാതെ റസ്റ്റോറന്‍റുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള വിലക്കും രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്. ഇതോടെ ഒക്ടോബർ 24 മുതല്‍ മാത്രമേ ഇനി റെസ്റ്റോറന്‍റുകളില്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി ലഭിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് ബാധിച്ച് k
ബഹ്റൈനിൽ കോവിഡ് k
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."