മുഖ്യമന്ത്രി ആക്രമിക്കപ്പെടണമെന്ന് ഏതെങ്കിലും പ്രധാനമന്ത്രി ആഗ്രഹിക്കുമോയെന്ന് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ തനിക്കുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. നരേന്ദ്രമോദിയുടെ ദേശസ്‌നേഹം കാപട്യമാണ്. ദേശസ്‌നേഹിയായ ഏതെങ്കിലും പ്രധാനമന്ത്രി ഒരു മുഖ്യമന്ത്രി ആക്രമിക്കപ്പെടണമെന്ന് ആഗ്രഹിക്കുമോ? - കെജ്‌രിവാള്‍ ചോദിച്ചു. ഡല്‍ഹിയില്‍ എ.എ.പി നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടെ ദേശസ്‌നേഹം കപടമാണ്, വഞ്ചനയുമാണ്. തനിക്ക് ചുറ്റും ദേശീയതയെക്കുറിച്ച് കപടമറ ഉണ്ടാക്കിയിരിക്കുകയാണ് മോദി. അതിനപ്പുറത്തേക്ക് പോകണം. അപ്പോള്‍ നിങ്ങള്‍ക്ക് സത്യം എന്താണെന്ന് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
'നികുതി ഭീകരത' രാജ്യത്തെ വ്യവസായമേഖലയെ തകര്‍ത്തു കളഞ്ഞു. ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും എല്ലാ വ്യാപാരികള്‍ക്കും എതിരെ നോട്ടിസ് അയക്കുകയാണ്. ആയിരക്കണക്കിന്, ലക്ഷക്കണക്കിന് നോട്ടിസുകളാണ് ഇങ്ങനെ പോയിക്കൊണ്ടിരിക്കുന്നത്.
ഇങ്ങനെ വ്യാപാരരംഗത്തെ മോദി തകര്‍ക്കുകയാണ്. വ്യവസായത്തെയും ചെറുകിട മേഖലയെയും തകര്‍ത്ത ബി.ജെ.പിക്കെതിരെ വോട്ട്‌ചെയ്യണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."