ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി കോട്ടപ്പടി
മലപ്പുറം: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി മലപ്പുറം. നഗരത്തിലെ പ്രധാന ജങ്ഷനായ കോട്ടപ്പടിയിലാണു ഗതാഗതക്കുരുക്കുമൂലം യാത്രക്കാര്‍ നട്ടം തിരിയുന്നത്. രാവിലെ ഒമ്പതിനും പത്തിനുമിടക്കും വൈകുന്നേരം സ്‌കൂള്‍ വിടുന്ന സമയത്തുമാണു തിരക്കു രൂക്ഷമാകുന്നത്.
തിരൂര്‍, കോഴിക്കോട്, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ക്കു പുറമെ കോട്ടപ്പടി മാര്‍ക്കറ്റിലേക്കുള്ള വാഹനങ്ങളും എത്തുന്നതോടെ ജങ്ഷനില്‍ എപ്പോഴും ഗതാഗതത്തിരക്കാണ്. ഇതിനുപുറമെ റോഡിനിരുവശവും അനധികൃതമായി നിര്‍ത്തിയിടുന്ന വാഹനങ്ങള്‍കൂടിയാകുമ്പോള്‍ ദുരിതം ഇരട്ടിക്കുന്നു.
ഇവിടെ വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു ഹോം ഗാര്‍ഡ് മാത്രമാണ് മിക്കപ്പോഴുമുണ്ടാകുക. ഒരേ സമയം ജങ്ഷനും തിരൂര്‍ റോഡും നിയന്ത്രിക്കുക ഏറെ പ്രയാസമുണ്ടാക്കുന്നു. തിരൂര്‍, കോഡൂര്‍, ചെമ്മങ്കടവ് തുടങ്ങിയ സ്ഥലങ്ങലിലേക്ക് പോകുന്ന ബസുകള്‍ നിര്‍ത്തുന്നതോടെ മറ്റുവാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ പ്രയാസപ്പെടുകയാണ്.
വടക്കേമണ്ണ മുതല്‍ മലപ്പുറം പെട്രോള്‍ പമ്പ് വരേ റോഡ് നാലുവരിയാണെങ്കിലും അതു നഗരത്തിലേക്കില്ല. ഇതിനുപുറമേ പരപ്പനങ്ങാടിയില്‍ നിന്നു തിരൂര്‍ റോഡിലേക്കെത്തുന്ന ബൈപ്പാസിലൂടെ വാഹനങ്ങളെത്തുന്നതും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്. ഗതാഗത നിയന്ത്രണത്തിനു കൂടുതല്‍ പൊലിസുകാരെ നിയമിക്കുകയും അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കുകയും ചെയ്താല്‍ പ്രശ്‌നത്തിന് ഒരു പരിധിവരെപരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."