HOME
DETAILS

പ്രതി ചേര്‍ത്താല്‍ രാജി 

  
backup
September 18 2020 | 04:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ ചോദ്യം ചെയ്തത് സര്‍ക്കാരിനെയും പാര്‍ട്ടിയെയും കൂടുതല്‍ പ്രതിരോധത്തിലാക്കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തപ്പോള്‍ സംരക്ഷിച്ച പാര്‍ട്ടിയിലെ ഒരു വിഭാഗം ഇപ്പോള്‍ ജലീലിനെതിരേ തിരിഞ്ഞിട്ടുണ്ട്. 
എന്നിരുന്നാലും പ്രതി ചേര്‍ത്താല്‍ രാജി മതിയെന്ന നിലപാടിലാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മില്‍ വിഷയം ചര്‍ച്ച ചെയ്തു. തുടര്‍ഭരണം മോഹിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാരിന് ജലീല്‍ എന്‍.ഐ.എ ചോദ്യം ചെയ്തത് കനത്ത തിരിച്ചടി ആയിരിക്കുകയാണ്. സ്വര്‍ണക്കടത്തു വിഷയം സജീവമാക്കി നിര്‍ത്താനുള്ള രാഷ്ട്രീയ എതിരാളികളുടെ ശ്രമങ്ങളെ ചെറുക്കാന്‍ ശ്രമിക്കുമ്പോഴും അന്വേഷണ ഏജന്‍സികളുടെ നീക്കം എവിടെയെത്തുമെന്ന പരിഭ്രമവും പാര്‍ട്ടിക്കും സര്‍ക്കാരിനുമുണ്ട്.
അതേ സമയം, മന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് സി.പി.എം സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദനും എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനും പറഞ്ഞു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്നേയുള്ളൂവെന്നും കേസ് വന്നാല്‍ പോലും രാജിവയ്‌ക്കേണ്ടതില്ലെന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം. സ്വര്‍ണക്കടത്ത് അന്വേഷണം പോകേണ്ടത് വിദേശകാര്യ സഹമന്ത്രി വി മുരളീധരനിലേക്കും ജനം ടി.വി കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരിലേക്കുമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ജലീല്‍ ഏതെങ്കിലും നിയമലംഘനം നടത്തി എന്നതില്‍ ചോദ്യം ചെയ്യുന്നതില്‍ അസാധാരണമായി ഒന്നും കാണേണ്ടതില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനും പറഞ്ഞു. ഇത് സാങ്കേതികം മാത്രമാണ്. ജലീലും മുഖ്യമന്ത്രിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭയപ്പെടാന്‍ ഉള്ള യാതൊരു കാര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു വിഷയത്തിലും ആശങ്കയില്ല. സംശയം ഉണ്ടാക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിക്കും. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്നത് നിരവധി സന്ദര്‍ഭങ്ങളില്‍ കണ്ടിട്ടുള്ളതാണ്. കേരളത്തിലെ പ്രതിപക്ഷം ഒരു രാഷ്ട്രീയ പരാജയമാണ്. കളവുകള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉള്ള പദ്ധതി പ്രതിപക്ഷം തയാറാക്കിയിട്ടുണ്ട്. നേതാക്കളുടെ കുടുംബത്തെയും കടന്നാക്രമിക്കുന്നു. നികൃഷ്ടമായ പ്രവര്‍ത്തന രീതി ആണ് പ്രതിപക്ഷം ഇപ്പോള്‍ നടത്തിക്കൊണ്ട് ഇരിക്കുന്നത്. പ്രതിപക്ഷത്തിന് നിരാശപ്പെടേണ്ടി വരുമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഉള്ള ഒരു ഉപകരണം ആയി അന്വേഷണ ഏജന്‍സികള്‍ മാറാന്‍ പാടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.
പിന്തുണ പ്രഖ്യാപിക്കുമ്പോഴും അന്വേഷണത്തെക്കുറിച്ചുള്ള ആശങ്ക ഇടതുകേന്ദ്രങ്ങള്‍ക്കുണ്ട്. കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ സര്‍ക്കാരിനെതിരേ ഉപയോഗിക്കാന്‍ സാധ്യതയേറെയാണെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. സ്വര്‍ണക്കടത്തു കേസിലെ പ്രതികളില്‍നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡിയും എന്‍.ഐ.എയും ജലീലിനെ ചോദ്യം ചെയ്തതത്. വരുംദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ അവര്‍ കണ്ടെത്തിയാല്‍ ആരോപണ ശരങ്ങളില്‍നിന്നു കരയറുക സര്‍ക്കാരിനു ബുദ്ധിമുട്ടായിരിക്കും. അന്വേഷണം തെരഞ്ഞെടുപ്പു മാസങ്ങളിലേക്കു നീളുന്നതും സര്‍ക്കാരിനു പ്രയാസം സൃഷ്ടിക്കാം.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  a month ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  a month ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  a month ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  a month ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  a month ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  a month ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  a month ago