HOME
DETAILS
MAL
കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി മരിച്ചു
backup
May 07 2019 | 10:05 AM
കുവൈത്ത് : കുവൈത്ത് എയര്‍വെയ്‌സ് വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി ജീവനക്കാരന് ദാരുണാന്ത്യം.
കുവൈത്ത് എയര്‍വെയ്‌സിന്റെ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് മരിച്ചത്. ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ.ആര്‍ എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്. അപകടസമയത്ത് വിമാനത്തിനുള്ളില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ല.തിരുവനന്തപുരം കുറ്റിച്ചാല്‍ പുള്ളോട്ടു കോണം സദാനന്ദവിലാസത്തില്‍ രാമചന്ദ്രന്റേയും രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ സോഫിയ. മകള്‍ നൈനിക ആനന്ദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."