ശബരിമല സ്ത്രീപ്രവേശനത്തില്‍ തന്നെ പലരും വേട്ടയാടി: വെള്ളാപ്പള്ളി
ചേര്‍ത്തല: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംഘടനക്കകത്തുനിന്നും പുറത്തും നിന്നും തന്നെ അനാവശ്യമായി പലരും വേട്ടയാടിയതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സമുദായ അംഗങ്ങള്‍ കേസില്‍പെടാതിരിക്കാനാണ് തെരുവില്‍ ഇറങ്ങരുതെന്ന് താന്‍ പറഞ്ഞതെന്ന് എസ്.എന്‍.ഡി.പി യോഗം വാര്‍ഷിക പൊതുയോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. അന്ന് സവര്‍ണ കൗശലക്കാര്‍ക്കൊപ്പം തെരുവില്‍ പ്രതിഷേധിച്ചിരുന്നേല്‍ അകത്തു പോകുന്നത് മുഴുവന്‍ ഈഴവരാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഇപ്പോഴും സവര്‍ണമേധാവിത്വം നിലനില്ക്കുന്നു. ലോകസഭാ തെരഞ്ഞെടുപ്പു സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഇതു വ്യക്തമാകുന്നതാണ്. പുന്നപ്ര വയലാര്‍ സമരകാലം മുതല്‍ അതാണ് അവസ്ഥയെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതുകൊണ്ടു കൂടിയാണ് വനിതാമതിലിനു താന്‍ നേതൃത്വം നല്‍കിയത്. സത്യം അതായിരിക്കേ സംസ്ഥാന സര്‍ക്കാരിനെതിരേ യുദ്ധംചെയ്യേണ്ട സാഹചര്യമുേണ്ടായെന്നു അംഗങ്ങള്‍ ചിന്തിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."