HOME
DETAILS

പെരിയ ഇരട്ട കൊല: കൃപേഷിന്റെ പിതാവിന് സിപി.എം പ്രവര്‍ത്തകരുടെ വധഭീഷണി

  
backup
May 07 2019 | 14:05 PM

periya-case-attack-in-father-kripesh

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് എം.എല്‍എമാരെ ചോദ്യം ചെയ്തതിന് പിന്നാലെ കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവിന് നേരെ സി.പി.എം പ്രവര്‍ത്തകരുടെ വധ ഭീഷണി.
ഇരുപത്തഞ്ചോളം വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ വീടിന്റെ അടുത്ത് വന്ന് കൊല്ലുമെന്നും ഉറങ്ങാന്‍ വിടില്ലെന്നും മകന്റെ ഗതി നിനക്കും ഉണ്ടാകുമെന്നും പറഞ്ഞതായും കൃഷ്ണന്റെ പരാതിയില്‍ പറയുന്നു.

ഇരട്ട കൊലപാതകത്തില്‍ സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് പങ്കുെണ്ടന്നും കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഭാഗമായി എം.എല്‍.എമാരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൃപേഷിന്റെ പിതാവ് കൃഷ്ണനെ വീട്ടില്‍ കയറി സി.പി.എം.പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സി.പി.എമ്മിന്റെ ലോക്കല്‍, ഏരിയ, ജില്ലാ തല നേതാക്കള്‍ക്ക് പുറമെ മുന്‍.എം.എല്‍.എ, നിലവിലെ എം.എല്‍.എ, എന്നിവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുെണ്ടന്ന് ആരോപിച്ചു വരുകയാണ്. കേസിലെ മൂന്നു പ്രതികള്‍ ജാമ്യാഅപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സജി ജോര്‍ജ്ജ്, മുരളി,രഞ്ജിത്ത് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈമാസം 17ആകുമ്പോള്‍ സംഭവം നടന്നു മൂന്നു മാസം പൂര്‍ത്തിയാകും. അതിനിടയില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago