HOME
DETAILS
MAL
നല്ലളം തൊണ്ടിലക്കടവ് പാലത്തിന്റെ പാര്‍ശ്വഭിത്തി അപകടാവസ്ഥയില്‍
backup
September 03 2018 | 01:09 AM
ഫറോക്ക് : നല്ലളം തൊണ്ടിലക്കടവ് പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ പാര്‍ശ്വഭിത്തി അപകടാവസ്ഥയില്‍.
മീന്പൊയില് തൊണ്ടിലക്കടവ് ഡ്രൈനേജ് നിര്‍മാണം പൂര്‍ത്തിയാകത്തതാണ് റോഡിന്റെ ഭിത്തിയില്‍ വിള്ളലുണ്ടാക്കുന്നത്. പാലത്തിന് സമീപം എത്തിനില്‍ക്കുന്ന ഡ്രൈനേജിലേക്ക് ഭത്തിയില്‍ നിന്നും മണ്ണിടിഞ്ഞു വീഴുകയാണ്.
റഹ്്മാന്‍ ബസാറില്‍ നിന്നും ഒളവണ്ണയിലേക്ക് എത്തിപ്പെടാനുള്ള ഏക മാര്‍ഗമാണിത്. പാര്ശ്വഭിത്തിക്കുണ്ടാകുന്ന വിള്ളല്‍ ചെറിയ വാഹനങ്ങള്‍ പോകുന്ന പാലത്തിന് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. വീതിയുള്ള പാലത്തിനായി നാട്ടുകാര്‍ ഏറെകാലമായി മുറ വിളിക്കൂട്ടുകയാണ്.
ഇതിനിടയില്‍ പുതിയ പാലത്തിനായി പദ്ധതി സമര്‍പ്പിക്കുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂമി എറ്റെടുക്കുന്നതിലുണ്ടായ അനിശ്ചിതത്തില്‍ പദ്ധതി മുടങ്ങിപോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."