HOME
DETAILS
MAL
50000 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമായി രണ്ടു പേര് പിടിയില്‍
backup
July 22 2016 | 19:07 PM
കണ്ണൂര്‍: വളപട്ടണം പൊലിസ് നടത്തിയ റെയ്ഡില്‍ 50000ത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. പുതിയതെരു ഗോഡൗണിലും കണ്ണൂര്‍ താളിക്കാവ് ഗോഡൗണിലും സൂക്ഷിച്ച ലഹരി ഉത്പന്നങ്ങളാണു വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശികളായ രാജ്കുമാര്(32), അഖിലേഷ്(22) എന്നിവരെ അറസ്റ്റു ചെയ്തു. ബിഹാര്‍, ഒഡീഷ, മുംബൈ എന്നിവടങ്ങളില്‍ നിന്നു ലഹരി ഉത്പന്നങ്ങള്‍ ട്രെയിനില്‍ കൊണ്ടുവന്ന് ഏജന്റുമാര്‍ക്കു കൈമാറുകയാണ് ഇവര്‍ ചെയ്യുന്നതെന്നു പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."