കോട്ടയം സ്വദേശിനി റിയാദിൽ നിര്യാതയായി
റിയാദ്: കോട്ടയം സ്വദേശിനി റിയാദിൽ നിര്യാതയായി. പൊൻ കുന്നം വട്ടക്കുയിൽ ബീന തോമസാ (41)ണ് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. റിയാദിലെ അൽ അനൂഫ് ക്ലീനിങ് കമ്പനിയിൽ ജീവനക്കാരിയായ ബീനക്ക് നേരത്തെ ഗർഭാശയാർബുദം ബാധിക്കുകയും ശസ്ത്രക്രിയക്ക് വിധേയയാകുകയും സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. ശേഷമാണ് റിയാദിലെത്തിയത്.
ശാരീരികാസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രി യിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാലുവർഷമായി റിയാദിൽ ജോലി ചെയ്യുന്ന ബീന ഒരു വർഷം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയത്. ഭർത്താവ് സാബുവും രണ്ട് മക്കളും നാട്ടിലാണ്. റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച ഉച്ചക്ക് ശേഷം കൊച്ചിയിലേക്ക് പുറപ്പെടുന്ന സൗദി എയർലൈൻസ് വിമാനത്തിൽ കൊണ്ടു പോകും. നടപടികൾ പൂർത്തീകരിക്കാൻ കെ.എം.സി.സി നേതാവ് തെന്നല മൊയ്തീൻ കുട്ടിയും കമ്പനി സൂപ്പർവൈസർ സുനിതയും രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."