എടക്കല്‍ ഗുഹ നാശത്തിന്റെ വക്കില്‍
കല്‍പ്പറ്റ: എടക്കല്‍ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കരിങ്കല്‍ ഖനം നിരോധിക്കണമെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
കാലവര്‍ഷത്തിനിടെ എടക്കല്‍ ഗുഹാമുഖത്തും മലനിരകളിലും പാറക്കെട്ടുകള്‍ അടര്‍ന്നുവീണിരുന്നു. ടൂറിസം വ്യവസായത്തിനു മറവില്‍ അമ്പകുത്തി മലനിരകളില്‍ വര്‍ഷങ്ങളായി യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചു നടത്തുന്ന നിര്‍മാണങ്ങളും മലമുകള്‍വരെ എത്തി കൈയേറ്റങ്ങളും താഴ്‌വാരങ്ങളിലെ അനധികൃത ഖനനവുമാണ് ഇതിനു കാരണം. മലയുടെ വാഹകശേഷി പരിശോധിക്കാതെയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ദിവസവും ആയിരക്കണക്കിനാളുകളെ എടക്കല്‍ ഗുഹയിലേക്കു കടത്തിവിടുന്നത്. ഈ ദുരന്തകാലത്തും മലയില്‍ മണ്ണുമാന്തി ഉപയോഗിച്ചുള്ള റോഡ് നിര്‍മാണവും മരംമുറിയും നടന്നു. എടക്കല്‍ സര്‍വനാശത്തിന്റെ വക്കോളമെത്തുന്നതിനു സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അവഗണനയും കാരണമാണ്.
അമ്പുകുത്തി മലനിരകളുടെ സംരക്ഷണം ഇനിയെങ്കിലും അതീവ ഗൗരവത്തോടെ കാണണം. അല്ലെങ്കില്‍ താഴ്‌വാരങ്ങളിലെ ആയിരക്കണക്കിനു വരുന്ന ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും നാശവും ലോകോത്തര ചരിത്രസങ്കേതത്തിന്റെ തകര്‍ച്ചയും അവിദൂരതയിലാകില്ല. മലനിരകളിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കണം. നിര്‍മിതികള്‍ നീക്കം ചെയ്യണം. മലനിരകളെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണം. എടക്കല്‍ ഗുഹ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഏറ്റെടുക്കണം. വാഹകശേഷി കണക്കിലെടുത്ത് ഗുഹയില്‍ സന്ദര്‍ശകെ അനുവദിക്കണം. ഗുഹയുടെയും മലനിരയുടെയും ഉറപ്പും ബലവും വിദഗ്ധസംഘത്തിന്റെ പഠനത്തിനു വിധേയമാക്കണം. ഗുഹയുടെ വാഹകശേഷി ശാസ്ത്രീയമായ നിര്‍ണയിക്കണം. വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതു വരെ ഗുഹയില്‍ സന്ദര്‍ശകരെ വിലക്കണമെന്നും സമിതി ആവശ്യപ്പെട്ടു.സെക്രട്ടറി തോമസ് അമ്പലവയല്‍ അധ്യക്ഷനായി. എന്‍. ബാദുഷ, കെ. ഗോവിന്ദന്‍, ബാബു മൈലമ്പാടി, രാമകൃഷ്ണന്‍ തച്ചമ്പത്ത്, എം. ഗംഗാധരന്‍, സണ്ണി മരക്കടവ്, പി.എം സുരേഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."