HOME
DETAILS
MAL
മന്ത്രി കൈലാഷ് ഗലോട്ടിന്റെ സഹോദരനില്‍ നിന്ന് 1.46 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചു
backup
May 07 2019 | 20:05 PM
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ കൈലാഷ് ഗലോട്ടിന്റെ സഹോദരന് ഹരീഷ് ഗലോട്ടില് നിന്ന് 1.46 കോടി രൂപയുടെ വസ്തുവകകള്‍ പിടിച്ചെടുത്തു. ഇന്നലെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നടത്തിയ റെയ്ഡിലാണ് വസ്തുവകകള്‍ പിടിച്ചെടുത്തത്. ഡല്‍ഹിയെ ഫ്ളാറ്റുകള്‍, ഹരിയാനയിലുള്ള ഭൂമി തുടങ്ങിയവ പിടിച്ചെടുത്തവയില്‍ പെടും.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രണ്ട് ഫ്ളാറ്റുകള്‍ക്ക് അഡ്വാന്‍സായി ഒരു കോടി രൂപ ഇയാള്‍ ദുബൈയിലുള്ള മകന് നിതേഷിന് കൈമാറിയിരുന്നു. ഹവാല ഇടപാടുവഴിയായിരുന്നു തുക കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാള്‍ അനധികൃത ഇടപാടുകള്‍ നടത്തുന്നുണ്ടെന്നതുള്പ്പെടെയുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇതേ തുടര്‍ന്നായിരുന്നു എന്‍ഫോഴ്സമെന്റ് ഡയരക്ടറേറ്റ് റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."