HOME
DETAILS

ജില്ലയില്‍ മുഅല്ലിം ദിനം ആചരിച്ചു

  
backup
September 03 2018 | 02:09 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82


കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃത്വത്തില്‍ ജില്ലയില്‍ മുഅല്ലിം ദിനാചരണം വിപുലമായി നടന്നു. റെയ്ഞ്ച് തലങ്ങളിലും മദ്‌റസാ തലങ്ങളിലും നടന്ന ദിനാചരണത്തില്‍ പ്രാര്‍ഥനാ സംഗമങ്ങളും നടന്നു. ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട ഉദ്ഘാടനം ചെയ്തു. ഹംസ ഫൈസി ദേലമ്പാടി അധ്യക്ഷനായി.സൂഫി ബാഖവി കോഴിക്കോട് മുഖ്യ പ്രഭാഷണം നടത്തി.
തൃക്കരിപ്പൂര്‍ റെയ്ഞ്ച് തല ചടങ്ങിനു തങ്കയം മുനീറുല്‍ ഇസ്‌ലാം മദ്‌റസയില്‍ റെയ്ഞ്ച് ട്രഷറര്‍ എം. അബ്ദുറഹിമാന്‍ പതാക ഉയര്‍ത്തിയതോടെ തുടക്കമായി. റെയ്ഞ്ച് ക്ഷേമ സമിതി സെക്രട്ടറി ഹാരിസ് സൈനി ഉദ്ഘാടനം ചെയ്തു. മദ്‌റസ ചെയര്‍മാന്‍ കെ.കെ അബ്ദുല്ല ഹാജി അധ്യക്ഷനായി. ദീര്‍ഘകാലം തങ്കയം മദ്‌റസയില്‍ സേവനം ചെയ്ത മുഹമ്മദ് കുഞ്ഞി മൗലവിയെ ആദരിച്ചു. ഹാരിസ് അല്‍ ഹസനി, എം. അഷ്‌റഫ് മാസ്റ്റര്‍, സി.ടി അബ്ദുല്‍ ഖാദര്‍, വി.പി ഹസൈനാര്‍ ഹാജി സംസാരിച്ചു.
ചന്തേര മദ്‌റസയില്‍ ടി.കെ പൂക്കോയതങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സാജിദ് മൗലവി മാടായി പ്രഭാഷണം നടത്തി. മെട്ടമ്മല്‍ നജാത്തുസ്വിബിയാന്‍ മദ്‌റസയില്‍ മുദരിസ് ഹംസ ബാഖവി ഉദ്ഘാടനം ചെയ്തു. ഹക്കീം മാസ്റ്റര്‍ മാടക്കാല്‍ ക്ലാസിനു നേതൃത്വം നല്‍കി. മുനവ്വിറുല്‍ ഇസ്‌ലാം കേന്ദ്ര, ബ്രാഞ്ച് മദ്‌റസകളുടെ മുഅല്ലിം ദിനാചരണ പരിപാടികള്‍ ബീരിച്ചേരി നാല് ശുഹദാ മഖാമില്‍ നടന്നു. സുബൈര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. അബ്ദുനാസിര്‍ അസ്‌നവി ക്ലാസ് കൈകാര്യം ചെയ്തു. എടച്ചാക്കെ മുഹമ്മദ് ആശിഖ് നിസാമി ഉദ്ഘാടനം ചെയ്തു.
ചെറുവത്തൂര്‍ റെയ്ഞ്ച് പരിധിയിലെ വിവിധ മദ്‌റസകളില്‍ മുഅല്ലിം ദിനം ആചരിച്ചു. വലിയപറമ്പ പന്ത്രണ്ടില്‍ മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെയും ഇസ്‌ലാഹുല്‍ ഉലും മദ്‌റസ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ സംയുക്തമായി മുഅല്ലിം ദിനാചരണം നടത്തി. ജമാഅത്ത് വര്‍ക്കിങ് പ്രസിഡന്റ് ഉസ്മാന്‍ പാണ്ഡ്യാല പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി സി. ഹസൈനാര്‍ ഹാജി അധ്യക്ഷനായി. മുദരിസ് അബ്ദുറഷീദ് മിസ്ബാഹി പ്രാര്‍ഥന നടത്തി. സദര്‍ മുഅല്ലിം അബ്ദുറഹൂഫ് മിസ്ബാഹി പ്രഭാഷണം നടത്തി.
ബേര്‍ക്ക മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ ജമാഅത്ത് പ്രസിഡന്റ് ബി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം സി.പി മൊയ്തു മൗലവി അധ്യക്ഷനായി. മഹല്ല് ഖത്തീബ് സുഹൈര്‍ അസ്ഹരി പള്ളംകോട് പ്രാര്‍ഥന നടത്തി.
കുണിയ മിഫ്താഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി മദ്‌റസയില്‍ ഖിളര്‍ ജുമാ മസ്ജിദ് ഇമാം സുലൈമാന്‍ സഅദി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം ഇന്‍ചാര്‍ജ് ഇഖ്ബാല്‍ മൗലവി അധ്യക്ഷനായി. ഹനീഫ് ദാരിമി, കെ.എം ശറഫുദ്ധീന്‍, യു.എം മിര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
ആദൂര്‍ സി.എ നഗര്‍ അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസയില്‍ മുഅല്ലിം ദിനാചരണവും അധ്യാപക രക്ഷാകര്‍തൃ സംഗമം നടത്തി. എ.പി.എസ് മുത്തു തങ്ങള്‍ പ്രാര്‍ഥന നടത്തി. അഷ്‌റഫ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് റെയ്ഞ്ച് ജനറല്‍ സെക്രട്ടറി ഹാഷിം ദാരിമി ദേലംപാടി ഉത്‌ബോധന പ്രഭാഷണം നടത്തി. സുബൈര്‍ മൗലവി, ആരിഫ് മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  2 months ago
No Image

പാറശാലയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

latest
  •  2 months ago
No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  2 months ago
No Image

ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം

Kerala
  •  2 months ago
No Image

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന സംഭവം; ആ മാംസം ബീഫല്ല!

National
  •  2 months ago
No Image

പാലക്കാട് ഡിസിസിയുടെ കത്തില്‍ ചര്‍ച്ച വേണ്ട; ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമെന്ന് കെ.മുരളീധരന്‍

Kerala
  •  2 months ago