HOME
DETAILS

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് സൗകര്യം വിപുലപ്പെടുത്തും

  
backup
September 03 2018 | 02:09 AM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%b8-5


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ വാഹന പാര്‍ക്കിങ് സൗകര്യം വിപുലപ്പെടുത്തും. റെയില്‍വേ സ്റ്റേഷനില്‍ പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെയും നവീകരിക്കുന്നതിന്റെയും ഭാഗമാണിത്. ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോറത്തിന്റെ വടക്കുഭാഗം നേരത്തെയുണ്ടായിരുന്ന പാര്‍ക്കിങ് കേന്ദ്രത്തോടു ചേര്‍ന്ന് റെയില്‍വേ ഗേറ്റ് വരെ നീണ്ടുനില്‍ക്കുന്ന സ്ഥലമാണ് പുതുതായി വാഹന പാര്‍ക്കിങിനായി ഏര്‍പ്പെടുത്തുക.
നിലവിലുള്ള ചെറിയ പാര്‍ക്കിങ് ഇടം കഴിഞ്ഞാല്‍ റെയില്‍വേ ഗേറ്റ് വരെയുള്ള സ്ഥലം കാടുപിടിച്ചും ചെളിനിറഞ്ഞും കെട്ടിക്കിടക്കുകയാണ്. ഇതുവെട്ടിത്തെളിച്ചു മണ്ണിട്ടു നികത്തി വാഹന പാര്‍ക്കിങ് ഒരുക്കാന്‍ കാഞ്ഞങ്ങാട് നഗരസഭ നേരത്തെ ഒരു തവണ ശ്രമം നടത്തിയിരുന്നു. എന്നാല്‍ റെയില്‍വേ വകുപ്പ് അതു തടയുകയായിരുന്നു. ആ ജോലിയാണ് ഇപ്പോള്‍ റെയില്‍വേ നേരിട്ട് ചെയ്യാന്‍ തുടങ്ങിയത്.
അത് പോലെ റെയില്‍വേ സ്റ്റേഷന്റെ തെക്കു ഭാഗം അരിമല ഹോസ്പിറ്റലിനു മുന്‍ഭാഗം മുതല്‍ കുശാല്‍ നഗര്‍ റെയില്‍വേ ഗേറ്റ് വരെ ഏക്കര്‍ കണക്കിനു സ്ഥലം കാടുപിടിച്ചും മലിന ജലംകെട്ടിനിന്നും ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. ഇതുകൂടി സൗകര്യപ്പെടുത്തി റെയില്‍വേ വകുപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും പദ്ധതി ആവിഷ്‌കരിക്കണമെന്ന് ഈയിടെ സ്റ്റേഷന്‍ സന്ദര്‍ശിച്ച ഡിവിഷണല്‍ മാനേജര്‍ മുമ്പാകെ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈ; ജാമ്യം ലഭിച്ച് 300 ദിവസം കഴിഞ്ഞിട്ടും ജയിൽ വിടാനാകാതെ യുവതി

National
  •  a month ago
No Image

2024 ആദ്യ പകുതിയില്‍ ദുബൈയില്‍ നടന്നത് 262 വാഹനാപകടങ്ങള്‍; മരിച്ചത് 32 പേര്‍ 

uae
  •  a month ago
No Image

നഗരമധ്യത്തിലെ വാടക വീട്ടിൽ ഒരാൾ പൊക്കത്തിലുള്ള കഞ്ചാവ് ചെടി; പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

കുവൈത്തില്‍ ജി.സി.സി ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Kuwait
  •  a month ago
No Image

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago