സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം: എതിര്‍പ്പുമായി എസ്.എന്‍.ഡി.പി
ചേര്‍ത്തല: സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം നടപ്പാക്കാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തില്‍ എസ്.എന്‍.ഡി.പി യോഗത്തിന് പ്രതിഷേധം. 113മത് വാര്‍ഷിക പൊതുയോഗത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തിന് എതിരേ യോഗം പ്രമേയം പാസാക്കി. ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കേരളം ഭീകരവാദികളുടെ പരിശീലന കേന്ദ്രമാകുന്നത് തടയണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വേഗം പോര, തുടര്‍നടപടികള്‍ കാര്യക്ഷമമാക്കണം. ക്ഷേത്രങ്ങളിലെ മേല്‍ശാന്തി നിയമനങ്ങളില്‍ പൂജാവിധികള്‍ പഠിച്ചവരെ സാമുദായിക വ്യത്യസമില്ലാതെ പരിഗണിക്കണമെന്നും അധിക ഭൂമി പിടിച്ചെടുത്ത് അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കണമെന്നും പ്രമേയത്തിലൂടെ എസ്.എന്‍.ഡി.പി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി 6.97 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. മൈക്രോ വായ്പാ പദ്ധതിക്ക് പത്തുകോടിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വസ്തു വാങ്ങുന്നതിന് നാലരക്കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്.
പ്രളയ ദുരാതാശ്വാസ സഹായനിധിക്കായി മൂന്നു കോടിയും സാമൂഹ്യക്ഷേമ പരിപാടികള്‍ക്കായി രണ്ടുകോടിയും ഉള്‍പ്പെടുത്തിയിട്ടുള്ള ബജറ്റ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് അവതരിപ്പിച്ചത്.
യോഗത്തില്‍ പ്രസിഡന്റ് ഡോ. എം.എന്‍ സോമന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."