HOME
DETAILS

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഫാഷന്‍ ഗോള്‍ഡിന്റെ ആസ്തി കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ്

  
backup
September 19 2020 | 16:09 PM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac%e0%b4%a8

തൃക്കരിപ്പൂര്‍: ചരക്കുസേവന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലിന്റെ ആസ്തി കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ്. നികുതിയും പിഴയും പലിശയുമടക്കം കാസര്‍കോട് ഖമര്‍ ഫാഷന്‍ ഗോള്‍ഡ് 84,82,744 രൂപയും ചെറുവത്തൂര്‍ ന്യൂഫാഷന്‍ ഗോള്‍ഡ് 57,03,087 രൂപയും പയ്യന്നൂര്‍ നുജൂം ഗോള്‍ഡ് 13,9,506 രൂപയും ഉള്‍പ്പെടെ 1,43,25,337 രൂപ നികുതി അടക്കാതെ വീഴ്ചവരുത്തിയെന്ന് കാണിച്ച് നോട്ടിസ് നല്‍കിയിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടി തുടങ്ങിയത്.

ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍ നടന്ന നിക്ഷേപവുമായി ബന്ധപ്പെട്ട് നടക്കുന്ന പരാതികള്‍ക്കു പിന്നാലെയാണ് ജ്വല്ലറിയുടെ മറവില്‍ 1.43 കോടി രൂപയുടെ നികുതിവെട്ടിച്ചതായി പുറത്തുവന്നിട്ടുള്ളത്. ചെറുവത്തൂരിലെ ന്യൂഫാഷന്‍ ഗോള്‍ഡ്, കാസര്‍കോട്ടെ ഖമര്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറികളില്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് ഇത്രയും തുകയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കെണ്ടത്തിയത്. ഈ തുക തിരിച്ചുപിടിക്കുന്നതിന് അധികൃതര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലംകാണാതെ വന്നതോടെയാണ് റവന്യൂ റിക്കവറി നടത്തുന്നതിന് വില്ലേജ് ഓഫിസര്‍ക്ക് നോട്ടിസ് അയച്ചത്.

കഴിഞ്ഞ ഡിസംബറില്‍ എന്‍ഫോഴ്സ്മെന്റ് ഡെപ്യൂട്ടി കമ്മിഷണര്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണവും വെള്ളിയും വില്‍പ്പന നടത്തിയതായി കണ്ടെണ്ടത്തിയിരുന്നു. ഓഗസ്റ്റ് 30 നുള്ളില്‍ പിഴ അടയ്ക്കണമെന്നായിരുന്നു നിര്‍ദേശം. പിഴ ചുമത്തിയത് സംബന്ധിച്ച് പരാതി ബോധിപ്പിക്കാന്‍ ജ്വല്ലറി ഉടമകള്‍ക്ക് എന്‍ഫോഴ്സ്മെന്റ് സമയം നല്‍കിയിരുന്നു. പിഴ അടച്ചുതീര്‍ക്കേണ്ട അവസാന തിയതി കഴിഞ്ഞതിനാല്‍ നികുതിയുടെ 50 ശതമാനം കൂടി ചേര്‍ത്ത് തിരിച്ചടക്കേണ്ട തുക പുതുക്കി നിശ്ചയിച്ച് നോട്ടിസ് അയച്ചിരുന്നു. ഇതിനും മറുപടി നല്‍കാത്തതിനാലാണ് ആസ്തികള്‍ കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികളിലേക്ക് നീങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago