ഹോട്ടലുകളില്‍ തോന്നിയ വില; പാചകം വൃത്തിഹീനമായ സ്ഥലത്ത്
പേരാമ്പ്ര: നഗരത്തിലെ ഹോട്ടലുകളില്‍ ഭക്ഷണത്തിനും ചായ, പലഹാരങ്ങള്‍ക്കും തോന്നിയ വില. മിക്ക ഹോട്ടലുകളിലെ പാചക സ്ഥലം വൃത്തിഹീനമാണ്. ഭക്ഷണം പാചകം ചെയ്യുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പേരാമ്പ്രയിലെ ഒട്ടുമിക്ക ഹോട്ടലുകളിലും ചായക്കടകളിലെയും അവസ്ഥ ഇതാണ്. ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഹോട്ടല്‍ ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലയിലാണ് പലരും.
പകര്‍ച്ചവ്യാധികളും ഡിഫ്തീരിയ, വൈറല്‍ പനികള്‍, മഞ്ഞപ്പിത്തം വ്യാപകമായി പടര്‍ന്നു പിടിച്ചതോടെ ഹോട്ടലുകള്‍ പാലിക്കേണ്ട പ്രാഥമിക ശുചിത്വംപോലും പലയിടത്തും ഇല്ല. പാചകപ്പുരയില്‍ ഈച്ചയും കൊതുകും, എലിയും ഒപ്പം പട്ടികളും താവളമാക്കുകയാണ്. പാചക പുരയില്‍നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുക്കുന്നിടത്ത് കനത്ത ദുര്‍ഗന്ധമാണ്. ഇത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ ഇടയാക്കുന്നു. മാത്രമല്ല,
അടുത്തടുത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ തന്നെ ഭക്ഷണങ്ങള്‍ക്ക് വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. ചായക്ക് ഏഴും എട്ടും രൂപയാണ് ഈടാക്കുന്നത്. ഊണിന് 35 രൂപ മുതല്‍ 60 രൂപ വരെ ഈടാക്കുമ്പോള്‍ എണ്ണ കടികള്‍ക്കും തോന്നിയ വിലയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."