HOME
DETAILS

പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ ഏകോപനം കൊണ്ടുവരുന്നു

  
backup
May 08 2019 | 14:05 PM

efadavic-problem-medical-college-new-programme

തിരുവനന്തപുരം: പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും നിരീക്ഷണത്തിനും സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ ഏകോപനം. പകര്‍ച്ചവ്യാധി വിവരങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഏകീകൃത നെറ്റ്‌വര്‍ക്കിങ് സംവിധാനവും രൂപീകരിച്ചു. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലേയും സൂപ്രണ്ടുമാരുടേയും വിദഗ്ധ ഡോക്ടര്‍മാരുടേയും യോഗത്തിലാണ് തീരുമാനമെടുത്തത്. നിപാ പോലെയുള്ള പകര്‍ച്ചവ്യാധികള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ കൂടിയായിരുന്നു ഏകോപന യോഗം വിളിച്ചത്.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ പകര്‍ച്ചവ്യാധി പ്രതിരോധ മാര്‍ഗങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. രോഗപ്രതിരോധത്തിന് മതിയായ പരിശീലനങ്ങള്‍ നല്‍കണം, ഓരോ ആശുപത്രിയും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വളരെയധികം ശ്രദ്ധിക്കണം, മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പ്രാധാന്യം നല്‍കണം, മഴക്കാലത്തിന് മുന്‍പ് ആശുപത്രിയും പരിസരവും പൂര്‍ണമായി വൃത്തിയാക്കണം, പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആശുപത്രി വികസന സമിതിവഴി ജീവനക്കാരെ നിയമിക്കണമെന്നും യോഗത്തില്‍ തീരുമാനമായി.

പകര്‍ച്ചവ്യാധികളില്‍ പെട്ടവരുടെ കണക്ക് ആരോഗ്യവകുപ്പ് എടുക്കുമ്പോള്‍ പലപ്പോഴും സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ രോഗവിവരങ്ങള്‍ ലഭ്യമാകാതെ വരുന്നു. അതുകൊണ്ട് പകര്‍ച്ചവ്യാധി പ്രതിരോധം പൂര്‍ണമാകുന്നില്ല. സ്വകാര്യ ആശുപത്രികളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തിയാലേ പകര്‍ച്ചവ്യാധികളുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. അതിനാലാണ് സ്വകാര്യ ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്തി ഏകീകൃത നെറ്റ്‌വര്‍ക്കിങ് സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അസാധാരണമായ രോഗലക്ഷണങ്ങളോടെ ഏതെങ്കിലും ആശുപത്രിയില്‍ രോഗികള്‍ എത്തിയാല്‍ അറിയിക്കേണ്ടതാണ്. കണക്കുകള്‍ വളരെ കൃത്യമായിരിക്കണമെന്നും ജനങ്ങളില്‍ അത് ഭീതി പരത്തരുതെന്നും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു.

അതനുസരിച്ച് ആരോഗ്യ വകുപ്പ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കും. വ്യക്തിഗത സുരക്ഷാകവചങ്ങള്‍ ആവശ്യത്തിന് ശേഖരിച്ച് വയ്‌ക്കേണ്ടതാണ്. പകര്‍ച്ചവ്യാധി മുന്നില്‍ കണ്ട് ആശുപത്രികളില്‍ പ്രത്യേക വാര്‍ഡ് നേരത്തെ തന്നെ സജ്ജീകരിക്കണം. ഇതോടൊപ്പം രോഗികളോട് വളരെ സഹകരണത്തോടെ ജീവനക്കാര്‍ പെരുമാറണം.
ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മതിയായ സേവനങ്ങള്‍ ചെയ്തുകൊടുക്കേണ്ടത് ജീവനക്കാരുടെ കടമയാണ്. അതോടൊപ്പം തന്നെ രോഗികളും ബന്ധുക്കളും ആശുപത്രിയില്‍ വളരെയധികം ശുചിത്വം പാലിക്കണം. ആശുപത്രികളില്‍ രോഗിയെ സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുക. രോഗം അവരിലേക്ക് പകരാതിരിക്കാനും ആശുപത്രിയില്‍ അണുബാധയുണ്ടാകാതിരിക്കാനും എല്ലാവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  39 minutes ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  8 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago