HOME
DETAILS
MAL
ന്യൂനപക്ഷങ്ങള്‍ക്കുള്ള ഫണ്ട് യോഗി സര്‍ക്കാര്‍ ചെലവഴിച്ചത് 10 ശതമാനത്തിലും താഴെ
backup
September 20 2020 | 03:09 AM
ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ ജീവിതനിലവാരമുയര്‍ത്തുന്നതിനും ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് നല്‍കിയ 16,207 ലക്ഷം രൂപയില്‍ യോഗി സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത് 10 ശതമാനത്തില്‍ താഴെ മാത്രം. കഴിഞ്ഞ ദിവസം ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 16,207 ലക്ഷം രൂപ നല്‍കിയപ്പോള്‍ അതില്‍ നിന്ന് 1,602 ലക്ഷം രൂപ (9.9 ശതമാനം) മാത്രമാണ് ചെലവഴിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഉത്തര്‍ പ്രദേശിലെ 25 ശതമാനത്തിലധികം മുസ്‌ലിംകളുള്ള 15 ജില്ലകളിലെ ന്യൂനപക്ഷ മേഖലകളിലുള്ള 89 നഗരങ്ങളില്‍ 249 യൂനിറ്റുകളിലായി ആശുപത്രികളും സ്‌കൂളുകളും സ്ഥാപിക്കാന്‍ പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം പദ്ധതിയിലുള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്. 2020-21 വര്‍ഷത്തേക്ക് 4,552.91 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 32,462 ലക്ഷമായിരുന്നു ഇതിനായി അനുവദിച്ചിരുന്നത്. ഇതില്‍ 62 ശതമാനമായിരുന്നു സര്‍ക്കാര്‍ ചെലവഴിച്ചത്.
പണമില്ലാത്തിനാല്‍ സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ പോലും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യമാണുള്ളതെന്ന് അംറോഹ എം.പി ഡാനിഷ് അലി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കായുള്ള ഫണ്ട് ഉപയോഗിക്കുന്ന കാര്യത്തില്‍ കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ചവച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."