HOME
DETAILS
MAL
ഫലസ്തീന് തെരഞ്ഞെടുക്കപ്പെട്ട നേതാവിനെ വേണം: ദഹ്‌ലാന്‍
backup
September 20 2020 | 03:09 AM
ദുബൈ: ഫലസ്തീനികള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനെ വേണമെന്നും അങ്ങനെയല്ലാത്ത നേതാവിന് രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കാനാവില്ലെന്നും പുറത്താക്കപ്പെട്ട ഫതഹ് പാര്‍ട്ടി നേതാവ് മുഹമ്മദ് ദഹ്‌ലാന്‍.
ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനു പകരം ആ സ്ഥാനത്ത് ദഹ്‌ലാനെ നിയമിക്കാന്‍ യു.എസ് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം ദഹ്‌ലാനെ അബ്ബാസിനു പകരക്കാരനാക്കുമെന്ന ഇസ്‌റാഈലിലെ യു.എസ് അംബാസഡര്‍ ഫ്രെഡ്മാന്റെ പ്രസ്താവനയോട് അദ്ദേഹം യോജിച്ചില്ല. അത് ഫലസ്തീനികള്‍ക്കിടയില്‍ ആഭ്യന്തര ഛിദ്രത ഉണ്ടാക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."