HOME
DETAILS

കാലവര്‍ഷം: രാജ്യത്താകമാനം 1,400 പേര്‍ മരിച്ചു; കേരളത്തില്‍ 488 പേര്‍

  
backup
September 03 2018 | 18:09 PM

disaster-1400-died-whole-nation-report

ന്യൂഡല്‍ഹി: ഇത്തവണത്തെ മണ്‍സൂണിലുണ്ടായ പ്രളയക്കെടുതിയില്‍ രാജ്യത്തൊട്ടാകെ ജീവഹാനി നേരിട്ടത് 1,400 പേര്‍ക്ക്. കേരളത്തില്‍ മാത്രം മരിച്ചത് 488 പേരാണ്. ഇന്നലെ ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച രേഖ പുറത്തുവിട്ടത്. ദേശീയ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്രം ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കേരളത്തില്‍ 488 പേര്‍ മരിക്കുകയും 14 ജില്ലകളിലായി 54.11 ലക്ഷം ജനങ്ങളെ പ്രളയ ദുരന്തം ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് ഇത്തവണയുണ്ടായതെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു. കേരളത്തില്‍ 14.52 ലക്ഷം പേരെ ഭവന രഹിതരാക്കിയിട്ടുണ്ട്.

പ്രളയത്തെ തുടര്‍ന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 57,024 ഹെക്ടര്‍ കൃഷി നശിച്ചു. കേരളത്തിന് പുറമെ ഉത്തര്‍പ്രദേശില്‍ 254 പേരാണ് മരിച്ചത്. ബംഗാളില്‍ 210 പേരും കര്‍ണാടകയില്‍ 170 പേരും മഹാരാഷ്ട്ര-139, ഗുജറാത്ത്-52, അസം-50, ഉത്തരാഖണ്ഡ്-37, ഒഡിഷ-29, നാഗാലാന്‍ഡ്-11 പേരുമാണ് മരിച്ചത്.

രാജ്യത്താകമാനം ഒഴുക്കില്‍പെട്ട് 43 പേരെ കാണാതായിട്ടുണ്ട്. കേരളത്തില്‍ 15 പേരും ഉത്തര്‍പ്രദേശില്‍ 14 പേരെയുമാണ് കാണാതായത്. ബംഗാളില്‍-അഞ്ച്, ഉത്തരാഖണ്ഡില്‍ ആറ്, കര്‍ണാടകയില്‍ മൂന്നുപേരെയും കാണാതായിട്ടുണ്ട്. 10 സംസ്ഥാനങ്ങളില്‍ കനത്ത മഴക്കിടയിലുണ്ടായ വിവിധ അപകടങ്ങളില്‍ 386 പേര്‍ക്ക് പരുക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കനത്ത മഴയും പ്രളയവും ഒഡിഷയിലെ 30 ജില്ലകളെ സാരമായി ബാധിച്ചു. മഹാരാഷ്ട്രയില്‍- 26 , അസമില്‍- 25, യു.പിയിലും ബംഗാളിലും- 23 ജില്ലകളും വീതവും കേരളത്തില്‍ ആകെയുള്ള 14 ജില്ലകളും ഉത്തരാഖണ്ഡില്‍ 13 ജില്ലകളും മഴക്കെടുതിക്കിരയായി. കര്‍ണാടകയിലും നാഗാലാന്‍ഡിലും 11 ജില്ലകളെ ബാധിച്ചപ്പോള്‍ ഗുജറാത്തില്‍ 10 ജില്ലകളെയാണ് ബാധിച്ചത്.
അസമില്‍ 11.47 ലക്ഷം ജനങ്ങള്‍ കാലവര്‍ഷത്തില്‍ ദുരിതമനുഭവിക്കുകയും 27,964 ഹെക്ടര്‍ കാര്‍ഷിക ഭൂമി നശിക്കുകയും ചെയ്തു.

ബംഗാളില്‍ 2.28 ലക്ഷം പേര്‍ ദുരിതം നേരിട്ടു. ഇവിടെ 48,552 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു. യു.പിയില്‍ 3.42 ലക്ഷം പേരെയാണ് ദുരിതം നേരിട്ട് ബാധിച്ചത്. ഇവിടെ 50,873 ഹെക്ടര്‍ കൃഷി ഭൂമി നശിച്ചു. കര്‍ണാടകയില്‍ 3.5 ലക്ഷം പേരാണ് ദുരിതത്തിലായത്. 3,521 ഹെക്ടര്‍ കൃഷി നശിക്കുകയും ചെയ്തുവെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് പറയുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago