HOME
DETAILS
MAL
കാബൂളില്‍ കാര്‍ബോംബ് സ്‌ഫോടനം; 20ലേറെ പേര്‍ക്ക് പരുക്ക്
backup
May 08 2019 | 21:05 PM
കാബൂള്‍: അഫ്ഗാനിസ്താനിലെ കാബൂളില്‍ എന്‍.ജി.ഒയായ കെയര്‍ ഇന്റര്‍നാഷനലിന്റെ ഓഫിസുകള്‍ക്കു സമീപം നടന്ന കാര്‍ബോംബ് സ്‌ഫോടനത്തില്‍ 20ലേറെ പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തതായി പൊലിസ് വക്താവ് അറിയിച്ചു. 80 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ആഭ്യന്തരവകുപ്പ് അറിയിച്ചു.
ഖത്തറില്‍ യു.എസ്-താലിബാന്‍ പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കെയാണ് സ്‌ഫോടനമുണ്ടായത്. റമദാന്‍ മുതല്‍ രാജ്യത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതായി പ്രസിഡന്റ് അശ്‌റഫ് ഗനി താലിബാന് ഉറപ്പുകൊടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."