യു.എന്‍.എയിലെ സാമ്പത്തിക തട്ടിപ്പ്: ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തും
തിരുവനന്തപുരം: യുനൈറ്റഡ് നഴ്സസ് അസോസിയേഷനെതിരേ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തും. തിരുവനന്തപുരം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സൂപ്രണ്ടിനാണ് അന്വേഷണ ചുമതല. സംഘടനാ ഭാരവാഹികളുടെ മൊഴിയും രേഖകളും പരിശോധിച്ച ശേഷമാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷനില്‍ 3.71 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്നാരോപിച്ച് മുന്‍ ഭാരവാഹി സിബി മുകേഷ് ഡി.ജി.പിക്ക് നല്കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
ക്രൈംബ്രാഞ്ച് തൃശൂര്‍ യൂനിറ്റാണ് പ്രാഥമിക അന്വേഷണം നടത്തിയത്. സംഘടനയുടെ വാര്‍ഷിക കണക്കുകള്‍, ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, വൗച്ചറുകള്‍ തുടങ്ങി നിരവധി രേഖകള്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു.സംസ്ഥാന സെക്രട്ടറിയുടെയും ട്രഷറുടെയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."