‘സുപ്രഭാതം’ ദിനപത്രം സർക്കുലേഷൻ കാമ്പയിന് റിയാദിൽ തുടക്കമായി
റിയാദ്: ‘സുപ്രഭാതം’ ദിനപത്രത്തിന്റെ സർക്കുലേഷൻ കാമ്പയിന് റിയാദിൽ തുടക്കമായി. പ്രമുഖ പണ്ഡിതൻ ഉസ്താദ് അൻവർ അബ്ദുല്ലാ ഫള്ഫരി പടിഞ്ഞാറ്റുമുറി, എസ്.ഐ.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, നാഷണൽ കമ്മിറ്റി ഉപാധ്യക്ഷൻ എൻ.സി മുഹമ്മദ് കണ്ണൂർ എന്നിവർ ചേർന്ന് റിയാദ് തല കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
സഊദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ വിപുലമായ പ്രവർത്തനങ്ങളാണ് കാമ്പയിന്റെ ഭാഗമായി നടക്കുന്നത്. എസ്.ഐ.സി സഊദി നാഷണൽ കമ്മിറ്റിയുടെ കീഴിൽ വിവിധ സെൻട്രൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വരിക്കാരെ ചേർത്തു കൊണ്ടിരിക്കുന്നത്. കാമ്പയിന് സഊദിയിൽ മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നതെന്ന് നാഷണൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സൈദലവി ഫൈസി പനങ്ങാങ്ങര, ചെയർമാൻ അബ്ദുറസാഖ് വളക്കൈ, അസ്‌ലം അടക്കാത്തോട്, ബഷീർ താമരശ്ശേരി, മുഹമ്മദ് വേങ്ങര, മൻസൂർ വാഴക്കാട്, ഹംസ കുഞ്ഞ് എന്നിവർ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."