പ്ലസ് ടു പരീക്ഷയില്‍ പരാജയപ്പെട്ട രണ്ട് വിദ്യാര്‍ഥിനികള്‍ കടലില്‍ ചാടി; ഒരാളെ കാണാതായി
ചേര്‍ത്തല: പ്ലസ് ടു പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് രണ്ട് വിദ്യാര്‍ഥിനികള്‍ കടലില്‍ ചാടി. ഒരാള്‍ നീന്തി കരയില്‍ കയറി. മറ്റേയാള്‍ക്കായി തിരച്ചില്‍ തുടരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡ് മായിത്തറ കളത്തില്‍ വെളിയില്‍ ഉദയകുമാറിന്റെ മകള്‍ സാന്ദ്ര (17) യെയാണ് കാണാതായത്. അര്‍ത്തുങ്കല്‍ ഫിഷ്ലാന്റിങ് സെന്ററില്‍ തെക്കേ പുലിമുട്ടിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് ഇവര്‍ കടലില്‍ ചാടിയത്. രാവിലെ ചേര്‍ത്തല സ്വദേശിനിയായ കൂട്ടുകാരിയുമൊത്ത് കലവൂരിലെ ആരാധനാലയത്തില്‍ പോയ ശേഷമാണ് ഇരുവരും അര്‍ത്തുങ്കല്‍ കടപ്പുറത്തെത്തിയത്. ഇതിനിടെ പ്ലസ് ടു ഫലം മൊബൈല്‍ ഫോണിലൂടെ ഇവര്‍ അറിഞ്ഞു. സാന്ദ്ര ഫിസിക്സിനും മാത്തമാറ്റിക്സിനും പരാജയപ്പെട്ടിരുന്നു.
കടപ്പുറത്തെത്തിയ ഇരുവരും തീരത്തുകൂടി നടന്ന് പുലിമുട്ടില്‍ എത്തിയ ശേഷം കൈയിലിരുന്ന മൊബൈല്‍ ഫോണുകള്‍ പേഴ്സിലാക്കി സമീപത്തെ കല്ലിനിടയില്‍ വച്ചശേഷം കൈകോര്‍ത്തു പിടിച്ച് കടലിലേക്ക് ചാടുകയായിരുന്നു. സാന്ദ്ര തിരയില്‍പ്പെട്ട് മുങ്ങി താഴുമ്പോള്‍ കൂട്ടുകാരി പുലിമുട്ടിലെ കല്ലില്‍ പിടിച്ച് തിരിച്ച് കരയിലേക്ക് കയറി രക്ഷപ്പെട്ടു. രക്ഷപ്പെട്ട കൂട്ടുകാരിയാണ് വിവരം പ്രദേശവാസികളെ അറിയിക്കുന്നത്. ഉടന്‍ തന്നെ അര്‍ത്തുങ്കല്‍ പൊലിസും അഗ്നിശമന സേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും സാന്ദ്രയെ കണ്ടെത്താനായില്ല.കോസ്റ്റല്‍ പൊലിസിന്റെ നേതൃതത്തില്‍ ഫിഷറീസ് വകുപ്പിന്റെ ബോട്ട് എത്തിച്ച് തിരിച്ചില്‍ നടത്തുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."