HOME
DETAILS
MAL
ഗെയില്‍: നഷ്ടപരിഹാര അപാകത ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി
backup
May 08 2019 | 22:05 PM
കൊച്ചി: ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ സ്ഥലം വിട്ടുകൊടുത്ത ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിച്ചതില്‍ അപാകത ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി. കാസര്‍കോട് കളനാട് സ്വദേശി ഇബ്രാഹിമാണ് അഡ്വ.ടി.ആര്.എസ് കുമാര്‍ മുഖേന ഹരജി സമര്‍പ്പിച്ചത്.
നിയമപരമായി കിട്ടേണ്ട നഷ്ടപരിഹാരം നല്കുന്നതില് ഡെപ്യൂട്ടി കലക്ടര്‍ വീഴ്ച വരുത്തിയെന്ന് ഹരജിക്കാര്‍ ആരോപിച്ചു. ഭൂവുടമകളെ വഞ്ചിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭൂമിയേറ്റെടുക്കല്‍ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹരജിക്കാരന് വ്യക്തമാക്കി. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്രസര്‍ക്കാരിനോടും ഗെയില്‍ ജനറല്‍ മാനേജരോടും ഭൂമിയേറ്റെടുക്കല്‍ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറോടും വിശദീകരണം ബോധിപ്പിക്കാന്‍ നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."