HOME
DETAILS
MAL
ഗുരുദേവ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് സി.പി.ഐയെ ഒഴിവാക്കി, വിവാദം; മറുപടിയുമായി കടകംപള്ളി
backup
September 21 2020 | 07:09 AM
തിരുവനന്തപുരം: ശ്രീനാരായണ ഗുരു പ്രതിമ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഒഴിവാക്കിയതില്‍ സി.പി.ഐയ്ക്ക് അതൃപ്തി. സര്‍ക്കാര്‍ പരിപാടികളില്‍ സി.പി.ഐ ജനപ്രതിനിധികളെ ഒഴിവാക്കുന്ന പതിവുശീലം ഇക്കാര്യത്തിലും ആവര്ത്തിക്കപ്പെട്ടിരിക്കുകയാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, മുന്‍ മന്ത്രിയും സി.പി.ഐ നേതാവായ സി ദിവാകരന് എം.എല്‍.എ ഉള്‍പ്പെടെയുള്ള സി.പി.ഐ ജനപ്രതിനിധികളെ ബോധപൂര്‍വം ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സി.പി.ഐ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയെ ക്ഷണിച്ചിരുന്നെന്ന് മന്ത്രി കടകംപള്ളി വിശദീകരിച്ചു.
' നമുക്ക് ജാതിയില്ല' വിളമ്പരത്തിന്റെ നൂറാം വാര്‍ഷിക സ്മരണയ്ക്കായാണ് സര്‍ക്കാര്‍ തലസ്ഥാനത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."