ജില്ലയിലെ ആദ്യത്തെ ഗ്രാമന്യായാലയം: ഉദ്ഘാടനം ഇന്ന്
കോട്ടയം: ജില്ലയിലെ ആദ്യത്തെ ഗ്രാമന്യായാലയത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും.
കോട്ടയം ജില്ലയുടെ ചുമതലയുളള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹീം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ എന്‍ ജയരാജ് എം.എല്‍.എ അധ്യക്ഷനായിരിക്കും.
ആന്റോ ആന്റണി എം.പി, സുരേഷ് കുറുപ്പ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ പോലീസ് സൂപ്രണ്ട് എന്‍ രാമചന്ദ്രന്്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന് താമരശ്ശേരില്‍, ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് പി. ജോത്യസ് ബെന്‍, പ്രസംഗിക്കും.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്നമായിരുന്ന ഗ്രാമസ്വരാജിന്റെ സാക്ഷാത്ക്കാരത്തിന്റെ ഭാഗമായി ഇന്ത്യന്‍ നീതിന്യായവകുപ്പിന്റെ നൂതന കാല്‍വെയ്പ്പാണ് ഗ്രാമന്യായാലയം. സാമൂഹിക സാമ്പത്തിക വിവേചനങ്ങളില്ലാതെ സമൂഹത്തിന്റെ താഴേതട്ടിലുളളവര്ക്കു പോലും കൈയ്യെത്തും ദൂരത്ത് നീതി ഉറപ്പുവരുത്തുന്നതിനും ആര്‍ക്കും നീതി നിഷേധിക്കപ്പെടാതിരിക്കുവാനും വേണ്ടിയാണ് ഗ്രാമീണ കോടതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."