ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കം സംബന്ധിച്ച കേസ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും.
സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥര്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് ബെഞ്ച് പരിഗണിക്കും. സുപ്രിംകോടതി മുന്‍ ജഡ്ജി എഫ്.എം.ഐ ഖലീഫുല്ല, പ്രമുഖ അഭിഭാഷകനും മധ്യസ്ഥനുമായ ശ്രീരാംപഞ്ചു, ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശീ രവിശങ്കര്‍ എന്നിവരടങ്ങിയ മധ്യസ്ഥ സമിതി കേസിലെ കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
നാലാഴ്ചക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടാണ് കോടതി ഇന്ന് പരിഗണിക്കുക. എന്നാല്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാനിടയില്ല. മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് വിശ്വഹിന്ദുപരിഷത്തുള്പ്പടെയുള്ള മറ്റുകക്ഷികളെ ഒഴിവാക്കണമെന്നും മധ്യസ്ഥതയില്‍ പ്രാദേശിക സമ്മര്‍ദമുണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്ത് ചര്‍ച്ച ഫൈസാബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് കേസിലെ ഹിന്ദു വിഭാഗത്തിന്റെ കക്ഷി നിര്‍മോഹി അഖാറ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയും ഇതോടൊപ്പം പരിഗണിച്ചേക്കും. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയില്‍ കേസിലെ ആദ്യ കക്ഷികളായ നിര്‍മോഹി അഖാറയും സുന്നിവഖഫ്ബോഡും മാത്രം മതിയെന്നും അഖാറ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."