HOME
DETAILS

ദേശീയതലത്തില്‍ മുഖ്യശത്രു; സംസ്ഥാനത്ത് മിത്രം

  
backup
May 09 2019 | 18:05 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%b6%e0%b4%a4%e0%b5%8d

 

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനായി പശ്ചിമബംഗാളില്‍ സി.പി.എം ബി.ജെ.പിയെ പിന്തുണക്കുന്നതായി ആരോപണം. ബംഗാളില്‍ ഏറ്റവും പ്രബലശക്തിയായ തൃണമൂലിന്റെ പ്രധാന ശത്രു സി.പി.എമ്മും ബി.ജെ.പിയുമാണ്. ഇരുപാര്‍ട്ടികളുമായി തൃണമൂല്‍ പ്രവര്‍ത്തകര്‍ നിരന്തരം സംഘര്‍ഷത്തിലുമാണ്. ഈ സാഹചര്യത്തില്‍ തൃണമൂല്‍ലിന്റെ അക്രമങ്ങളില്‍ മനംമടുത്താണ് 'പൊതുശത്രു'വിനെതിരേ സി.പി.എമ്മും ബി.ജെ.പിയും പരസ്പരം സഹായിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദേശീയതലത്തില്‍ മുഖ്യശത്രുവായ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യം വേണമോ വേണ്ടയോ എന്നു ചര്‍ച്ച ചെയ്യാനായി മാത്രം ഒന്നിലധികം നേതൃയോഗങ്ങള്‍ വിളിച്ചു ചര്‍ച്ച ചെയ്ത സി.പി.എം, ഒടുവില്‍ കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.


അതേസമയം, ദേശീയതലത്തില്‍ മുഖ്യശത്രുവായി പ്രഖ്യാപിച്ച ബി.ജെ.പിയുമായി സംസ്ഥാനതലത്തില്‍ സി.പി.എം സഹകരിക്കുന്നത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഹിന്ദിബെല്‍റ്റില്‍ നിന്നു വ്യത്യസ്തമായി ബി.ജെ.പിക്ക് അടിത്തട്ടില്‍ സ്വാധീനം കുറവുള്ള വലിയ സംസ്ഥാനമാണ് പശ്ചിമബംഗാള്‍. തൃണമൂലുമായും കോണ്‍ഗ്രസുമായും ഇടതുപക്ഷവുമായും താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് സ്വാധീനം കുറവാണ്. ഇതിനു പുറമെ സി.പി.എമ്മും ബി.ജെ.പിയും നിരന്തരം തൃണമൂലുമായി സംഘര്‍ഷത്തിലുമാണ്. അതിനാല്‍ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം പ്രവര്‍ത്തകരില്‍ നിന്ന് ബി.ജെ.പിക്കും തിരിച്ചും സഹായം ലഭിക്കുന്നുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.


ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എം പ്രവര്‍ത്തകര്‍ വന്‍ ഭീഷണയാണ് തൃണമൂലില്‍ നിന്നു നേരിടുന്നത്. ഇവര്‍ പോളിങ് ബൂത്തുകള്‍ കൈകാര്യം ചെയ്യാന്‍ ബി.ജെ.പിയെ സഹായിക്കുകയാണ്. സി.പി.എമ്മിനു ശക്തമായ സാന്നിധ്യമുള്ള വാര്‍ഡുകളില്‍ ബി.ജെ.പിക്കു വേണ്ടി നിശബ്ദം അവര്‍ പ്രചാരണവും നടത്തുന്നു. ഇതിന് ഉദാഹരണവും റിപ്പോര്‍ട്ടിലുണ്ട്. കൊല്‍ക്കത്ത ഉത്തര്‍ മണ്ഡലത്തില്‍ 1862 ബൂത്തുകളാണുള്ളത്. ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എം.പി സുദീപ് ബന്ധോപാധ്യായയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.
മണ്ഡലത്തില്‍ ബി.ജെ.പിക്ക് 500ഓളം പ്രവര്‍ത്തകര്‍ മാത്രമാണുള്ളതെങ്കിലും ഇവിടെ പാര്‍ട്ടിക്ക് സി.പി.എമ്മിന്റെ സഹായമുണ്ട്. ബി.ജെ.പിയുടെ പ്രചാരണ ചുമതലയുള്ളവര്‍ സി.പി.എം പ്രവര്‍ത്തകരുമായി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുകയും അതിനുവേണ്ടി കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്യുന്നത് പതിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാക്കളും സമ്മതിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് തൃണമൂലിനെ പുറത്താക്കാന്‍ ബി.ജെ.പി തെരഞ്ഞെടുക്കുകയെന്ന വലിയ തെറ്റ് ചെയ്യരുതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ ചൊവ്വാഴ്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പു നല്‍കിയത്. തൃണമൂലില്‍ നിന്ന് സ്വയം രക്ഷ നേടാന്‍ ബി.ജെ.പിയെ തെരഞ്ഞെടുക്കുകയെന്ന വലിയതെറ്റ് ചെയ്യരുത്. ത്രിപുരയിലേക്ക് നോക്കൂ. 14 മാസംകൊണ്ട് ബി.ജെ.പി അവിടെ ചെയ്തുകൂട്ടിയത് തൃണമൂലിന്റെ ഭീകരതയ്ക്ക് അപ്പുറമാണ്.


അവരെ ബംഗാളിലേക്ക് കൊണ്ടുവരരുത്. അങ്ങിനെ ചെയ്താല്‍ അതു വലിയ വിഡ്ഢിത്തവും ആത്മഹത്യാപരവുമാകും- പോളിറ്റ് ബ്യൂറോ മുന്നറിയിപ്പു നല്‍കുകയുണ്ടായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago