HOME
DETAILS
MAL
കരിഞ്ചോല മലക്ക് കൈത്താങ്ങായി യുവ എഴുത്തുകാരന്
backup
September 04 2018 | 05:09 AM
പേരാമ്പ്ര: അതിജീവനത്തിന്റെ സ്വന്തം ജീവിതകഥ പറഞ്ഞ രാസിത്ത് അശോകന്റെ 'കാലങ്കോട് കോളനി'പുസ്തകം ഉരുള്‍പൊട്ടലില്‍ പാര്‍പ്പിടം നഷ്ടപ്പെട്ട കരിഞ്ചോല മലയിലെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്നു.
അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് കരിഞ്ചോല മലയിലെ കുടുംബങ്ങള്‍ക്ക് സഹായം തേടി പുസ്തകങ്ങളുമായി തെരുവുകളിലേക്ക് എത്തുന്നത്. പുസ്തകത്തിന്റെ റോയല്‍റ്റി തുക പൂര്‍ണമായി എന്‍.എസ്.എസ് വളണ്ടിയമാര്ക്കു വിട്ടുകൊടുത്തിരിക്കുകയാണ് ഗ്രന്ഥകാരന്.
കെ.പി.എം.എസ്.എം.എച്ച്.എസില്‍ നടന്ന ചടങ്ങില്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കെ. ഷാജി മാസ്റ്റര്‍ അധ്യക്ഷനായി. പി. സുഹറ ടീച്ചര്‍ 'കാലങ്കോട് കോളനി'യുടെ രണ്ടാംപതിപ്പ് പ്രകാശനം ചെയ്തു. എം. റസിയ, വിനീത, ശ്രീലാല്‍, ഒ.കെ ബാബു, ഷാന്‍ പ്രകാശ്, ദേവലക്ഷ്മി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."