പട്ടര്‍മാട് തിരുത്തി നിവാസികള്‍ക്ക് സഹായമെത്തിക്കണമെന്ന്
ഫറോക്ക്: പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന ചാലിയം പട്ടര്‍മാട് തിരുത്തി നിവാസികള്‍ക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് സംസ്ഥാന മുസ്‌ലിം ലീഗ് ഉപാധ്യക്ഷന്‍ എം.സി മായിന്‍ ഹാജി. കടലുണ്ടി പഞ്ചായത്തില്‍ ഉള്‍പ്പെട്ട തിരുത്തിയില്‍ ഉള്ള കുടുംബങ്ങള്‍ക്ക് തോണിയാത്രയാണ് കരയുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗം. കുത്തിയൊലിക്കുന്ന ചാലിയാറിലൂടെ ചെറിയ തോണികളിലാണ് വിദ്യാര്‍ഥികളടക്കമുള്ളവരുടെ യാത്ര.
യാത്രയ്ക്ക് മറ്റു മാള്‍ഗങ്ങളില്ലാത്തതിനാല്‍ അടിയന്തര ഘട്ടങ്ങളില്‍ അസുഖം ബാധിച്ചവരെ ആശുപത്രിയിലെത്തിക്കണമെങ്കിലും ഇവിടെയുള്ളവര്‍ ഏറെ കഷ്ടപ്പെടണം. പുഴയില്‍ ഒഴുക്ക് ശക്തമാകുന്ന അവസ്ഥയില്‍ ചെറുതോണികളിലുള്ള യാത്രയും ഏറെ അപകടകരമാണന്നും എത്രയും പെട്ടെന്ന് ബന്ധപ്പെട്ട അധികൃതര്‍ നിവാസികള്‍ക്ക് സഹായമെത്തിക്കാനും പ്രദേശത്ത് തൂക്കുപാലം നിര്‍മിക്കാന്‍ വേണ്ട നടപടി കൈകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കടലുണ്ടി പഞ്ചായത്തിലെ ചാലിയം പട്ടര്‍മാട് തിരുത്തിയില്‍ പ്രളയത്തില്‍ വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മായിന്‍ ഹാജി. ബേപ്പൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എന്‍.കെ ബിച്ചിക്കോയ, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എ.എം കാസിം, ട്രഷറര്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍, മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് എം. ഷഹര്‍ബാന്‍, സബൂന ജലീല്‍, അമീന്‍ ചാലിയം അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."