HOME
DETAILS

എലിപ്പനിപ്പേടിയില്‍ മലയോരം

  
backup
September 04 2018 | 05:09 AM

%e0%b4%8e%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%af

മുക്കം: ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയും പരിഭ്രാന്തിയും പരത്തി മലയോര മേഖലയില്‍ എലിപ്പനി പടരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടു പേരാണ് മലയോര മേഖലയില്‍ എലിപ്പനി ബാധിച്ച് മരിച്ചത്.
നിരവധി പേരില്‍ രോഗം സ്ഥിരീകരിക്കുകയും എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കാരശ്ശേരി, തിരുവമ്പാടി, കൊടിയത്തുര്‍ പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമാണ് പ്രളയക്കെടുതി മൂലം എലിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രളയ ദുരന്തത്തില്‍ നിന്നും മലയോര മേഖല കരകയറി വരുന്നതിനിടെ അപ്രതീക്ഷിതമായി വന്നെത്തിയ എലിപ്പനി മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
മേഖലയിലെ ഭൂരിഭാഗം ജനങ്ങളും വെള്ളപ്പൊക്ക കെടുതി അനുഭവിച്ചവരാണ്. അതിനാല്‍ എലിപ്പനി പടരാനുള്ള സാഹചര്യം ഇവിടെ കൂടുതലാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം എലിപ്പനിക്കെതിരേ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വിവിധ ആരോഗ്യ കേന്ദ്രങ്ങളിലൂടെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന പ്രതിരോധ മരുന്ന് കഴിച്ചാല്‍ എലിപ്പനിയെ തടഞ്ഞു നിര്‍ത്താം. പ്രളയ ജലവുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവനാളുകളും പ്രതിരോധ മരുന്ന് കഴിക്കണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പോയി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. അതീവ ജാഗ്രത സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.
ബോധവല്‍ക്കരണ
കാംപയിന്‍ ആരംഭിച്ചു
മുക്കം: പ്രളയാനന്തരം ജില്ലയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരേ മുന്‍കരുതലുകള്‍ എടുക്കുക എന്ന ലക്ഷ്യത്തോടെ കളന്‍തോട് കെ.എം.സി.ടി കോളജ് ഓഫ് എന്‍ജിനീയറിങ് എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ കാംപയിന്‍ ആരംഭിച്ചു.
കാംപയിനോടനുബന്ധിച്ച് ബോധവല്‍കരണ ക്ലാസ്, പി.എച്ച്.സിയില്‍ നിന്നുള്ള ലഘുലേഖ വിതരണം, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. പരിപാടി കെ.എം.സി.ടി കോളജ് ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ പ്രൊഫ. സി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി.സി ഷമീം, ടീന ജോര്‍ജ്, കെ. ജിഷ്ണു, ഷാഹീന്‍ഷാ, റംസി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  12 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago