HOME
DETAILS
MAL
ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച സൂപ്പര്‍ താരം വിരമിച്ചു
backup
September 22 2020 | 10:09 AM
ബാഴ്സലോണ: 2018ലെ ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ക്രൊയേഷ്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മധ്യനിര താരം ഇവാന് റാക്കിറ്റിച്ച് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 32 കാരനായ റാക്കിറ്റിച്ച് ദേശീയ ടീമിനായി 106 കളികളിലാണ് ഇറങ്ങിയത്. ഇതില്‍ നിന്ന് 15 ഗോളും സ്വന്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ക്രൊയേഷ്യയുടെ നായകന് ലൂക്കാ മോഡ്രിച്ച്, പരിശീലകന് സ്ലാക്കോ ഡാലിച്ച്, ക്രൊയേഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ഡേവര്‍ സൂക്കര്‍ എന്നിവരുമായി താരം ചര്‍ച്ച ചെയ്തിരുന്നു.
കരിയറിലെ ഏറ്റവും പ്രയാസകരമായ തീരുമാനമാണിതെന്ന് സമൂഹ മാധ്യമങ്ങളില്‍ താരം പങ്കുവച്ചു. നിലവില്‍ ബാഴ്സലോണ വിട്ട് സെവിയ്യ ടീമിന് വേണ്ടിയാണ് ക്ലബ് ഫുട്ബോളില്‍ താരം കളിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."