പകര്‍ച്ചപ്പനി പ്രതിരോധം: കരുളായിയില്‍ പ്രത്യേക യോഗം ചേര്‍ന്നു
കരുളായി: പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കരുളായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രത്യക യോഗം ചേര്‍ന്നു. പഞ്ചായത്തിലെ ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, ജനപ്രതിനിധികള്‍, ആശ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പെടുത്തിയാണ് യോഗം ചേര്‍ന്നത്.
കരുളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍ യോഗം ഉദ്ഘാടനം ചെയ്യ്തു. പരിപാടിയില്‍ അങ്കണവാടികള്‍ക്ക് കീഴിയില്‍ വിതരണം ചെയ്യാനുളള എലിപ്പനി പ്രതിരോധ മരുന്നിന്റെ വിതരണവും നടന്നു. കരുളായി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ റിയാസ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.പി ഷാജു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.ഇന്ദുലാല്‍ എന്നിവര്‍ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷെരീഫ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.മനോജ്, ബ്ലോക്ക് പഞ്ചായത്തംഗം ഫാത്തിമ സലീം, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.സന്ധ്യ, ട്രൈബല്‍ ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശര്‍മിള, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹമീദ് തുടങ്ങിയവരും ജനപ്രതിനിധികളും സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."