HOME
DETAILS

"ഫലസ്ഥീന്‍ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല! ഇസ്രാഈലുമായുള്ള കരാര്‍ അവര്‍ക്കെതിരല്ല!" നിലപാട് വ്യക്തമാക്കി ബഹ്റൈന്‍ രാജാവ് മന്ത്രി സഭയില്‍

  
backup
September 22 2020 | 11:09 AM

79845464564986544-2

മനാമ: ഫലസ്ഥീനിന്‍റെ പരമാധികാരം അംഗീകരിച്ച് മുന്നോട്ടു പോകുമെന്ന ബഹ്റൈന്‍റെ പ്രഖ്യാപിത നിലപാടില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും ഇസ്രാഈലുമായുള്ള കരാര്‍ ഏതെങ്കിലും രാഷ്ട്രത്തിനോ സമൂഹത്തിനോ എതിരല്ലെന്നും ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യക്തമാക്കി.
കിഴക്കന്‍ ജറൂസലം കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്ഥീന്‍ രാഷ്ട്രത്തെ അംഗീകരിക്കമെന്നതാണ് നേരത്തെ തന്നെയുള്ള ബഹ്റൈന്‍റെ പ്രഖ്യാപിത നിലപാടെന്നും അദ്ധേഹം പറഞ്ഞു.
ഇവിടെ ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഫലസ്ഥീനുമായുള്ള രാജ്യത്തിന്‍റെ ബന്ധവും നിലപാടും രാജാവ് വ്യക്തമാക്കിയത്.
ഇസ്രാഈലുമായി കരാറിലേര്‍പ്പെട്ടതിനെ കുറിച്ചും രാജാവ് വിശദീകരിച്ചു.
ഇസ്റാഈലുമായി ബഹ്റൈന്‍ കരാര്‍ ഒപ്പിട്ടത് ഏതെങ്കിലും രാഷ്ട്രങ്ങളും സമൂഹവും അവര്‍ക്കെതിരാണെന്ന് കരുതരുത്. പൂര്‍ണ്ണമായ സമാധാനത്തിലേക്കുള്ള രാജ്യത്തിന്‍റെ ചുവടുവെപ്പാണിത്.എല്ലാ രാഷ്ട്രങ്ങളോടും മത വിഭാഗങ്ങളോടും തുറന്ന സമീപനമാണ് ബഹ്റൈന്‍ പാരന്പര്യമെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ സാന്നിധ്യത്തിലാണ് കാബിനറ്റ് യോഗം ചേര്‍ന്നത്. യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ.യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. കൊവി‍‍ഡ് മഹാമാരിയെ തുരത്താന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ബഹ്റൈന്‍ ജനതയെയും ആരോഗ്യപ്രവര്‍ത്തകരെയും മന്ത്രിസഭ പ്രത്യേകം പ്രശംസിച്ചതായും അദ്ധേഹം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

Kerala
  •  a month ago
No Image

മുനമ്പം; കാസ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; എംവി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്; ശിക്ഷവിധി നവംബര്‍ 7ന്

Kerala
  •  a month ago
No Image

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വിരമിച്ചേക്കും; സൂചന നല്‍കി ശരത് പവാര്‍

National
  •  a month ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച 

Kerala
  •  a month ago
No Image

എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മക്കായി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രിം കോടതി;  ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  a month ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  a month ago
No Image

സാന്ദ്രാ തോമസിനെ പുത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; നിയമപരമായി മുന്നോട്ടെന്ന് സാന്ദ്ര

Kerala
  •  a month ago
No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago