ദുരിതാശ്വാസത്തില്‍ ക്രമക്കേട്: തൃക്കലങ്ങോട്ട് യൂത്ത് ലീഗ് മാര്‍ച്ച്
മഞ്ചേരി: ദുരിതാശ്വാസ സഹായത്തില്‍ വ്യാപക ക്രമക്കേട് നടത്തുന്നതിനെതിരെ പ്രക്ഷോഭവുമായി മുസ്‌ലിം യൂത്ത് ലീഗ് രംഗത്ത്. മണ്ണിടിച്ചിലില്‍ പോറല്‍പോലും ഏല്‍ക്കാത്ത വീടിനു ദുരിതാശ്വാസ സഹായമായി അഞ്ചര ലക്ഷം രൂപ നല്‍കാന്‍ ശുപാര്‍ശ നല്‍കിയ ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിക്കെതിരെ തൃക്കലങ്ങോട് പഞ്ചായത്ത് ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
തൃക്കലങ്ങോട് പഞ്ചായത്തിലെ ദുരിതബാധിതര്‍ക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകളാണ് ഉണ്ടായത്. വീടിനു പിറകില്‍ മണ്ണിടിഞ്ഞു വീണെന്ന കാരണത്താല്‍ ഉടമസ്ഥന് 5.79 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ പഞ്ചായത്ത് അസി. എന്‍ജിനീയര്‍ റവന്യു അധികൃതര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത് വിവാദമായിരുന്നു. ഇവിടെത്തന്നെയുള്ള മറ്റൊരു വീടിന്റെ മുറ്റത്തു മണ്ണിടിഞ്ഞുവീണതിന് 3.47 ലക്ഷം രൂപയുടെ നാശനഷ്ടപരിഹാരം നല്‍കണമെന്നാണ് പഞ്ചായത്ത് അസി.എഞ്ചിനിയര്‍ റവന്യു അധികൃതര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ചെറിയ രീതിയിലുള്ള നഷ്ടം മാത്രം സംഭവിച്ച വീടുകളില്‍ സംരക്ഷണഭിത്തി കെട്ടണമെന്നും മണ്ണു നീക്കണമെന്നും കാണിച്ചാണ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ തെറ്റായ വിവരം ബന്ധപ്പെട്ട വകുപ്പിന് നല്‍കിയത്. എന്നാല്‍ മണ്ണിടിച്ചിലില്‍ കേടുപാടുകള്‍ സംഭവിച്ച് വ്യാപകമായ നഷ്ടങ്ങള്‍ സംഭവിച്ച വീടുകളില്‍ പരിശോധ നടത്താന്‍ പോലും അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
ദുരിതബാധിതരെ പരിഗണിക്കുന്ന കാര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് യൂത്ത് ലീഗ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കാരക്കുന്ന് ജംങ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫിസ് പരിസരത്ത് മഞ്ചേരി സി.ഐ എന്‍.ബി ഷൈജുവിന്റെ നേതൃത്വത്തില്‍ തടഞ്ഞു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഹസ്‌ക്കര്‍ ആമയൂര്‍ അധ്യക്ഷനായി. എന്‍.പി മുഹമ്മദ്, ഗഫൂര്‍ ആമയൂര്‍, ഇ.എ സലാം, യൂസുഫ് മേച്ചേരി, ഷൈജല്‍, നശീത് തോട്ടു പൊയില്‍, കെട്ടി യൂസുഫ്, സി.പി ആലിക്കട്ടി, സി.ഷറഫുദ്ദീന്‍, കെ. അഫീഫ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."