HOME
DETAILS

മാല്‍കോടെക്‌സ് സ്പിന്നിങ് മില്‍ അടച്ചു; ജീവനക്കാര്‍ ആശങ്കയില്‍

  
backup
May 10 2019 | 20:05 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8-2

 

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അഴിമതിയും ധൂര്‍ത്തും
തൊടുപുഴ: വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമായ മാല്‍കോടെക്‌സ് സ്പിന്നിങ് മില്‍ (മലബാര്‍ കോ ഓപറേറ്റീവ് ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡ്) അടച്ചു.
കെ.എസ്.ഇ.ബി വൈദ്യുതിബന്ധം വിച്ഛേദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുന്നത്. ഒരുകോടി രൂപക്ക് മുകളില്‍ വൈദ്യുതി ബില്‍ ഇനത്തില്‍ കുടിശിക വരുത്തിയതോടെയാണ് കെ.എസ്.ഇ.ബി കടുത്ത നടപടി സ്വീകരിച്ചത്. സ്ഥാപനം അടച്ചതോടെ 200ഓളം ജീവനക്കാരുടെ ഉപജീവനമാര്‍ഗമാണ് ഇല്ലാതാകുന്നത്.
മലപ്പുറം ആതവനാട് കാര്‍ത്തല ചുങ്കത്ത് 1993ല്‍ തുടക്കംകുറിച്ച പൊതുമേഖലാ സ്ഥാപനമാണ് മാല്‍ക്കോടെക്‌സ്. അഴിമതിയും ധൂര്‍ത്തുമാണ് സ്ഥാപനത്തെ വന്‍ നഷ്ടത്തിലേക്ക് തള്ളിവിട്ടത്. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടും കൃത്യമായി അടക്കുന്നില്ല. പിരിഞ്ഞുപോയ ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി ഇനത്തില്‍ 20 ലക്ഷം രൂപയോളം നല്‍കാതെ കുടിശിക വരുത്തിയിട്ടുണ്ട്.
അസംസ്‌കൃത വസ്തുവായ പരുത്തി വാങ്ങുന്നതിലും നൂല്‍ വില്‍പ്പനയിലും നടക്കുന്ന അഴിമതിയാണ് സ്ഥാപനത്തെ ഓരോ മാസവും 50 ലക്ഷം രൂപ നഷ്ടത്തിലേക്ക് തള്ളിവിടുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാല്‍ക്കോടെക്‌സിന്റെ നഷ്ടം അഞ്ചുകോടി രൂപക്ക് മുകളിലാണ്്.
കണ്ണൂര്‍ സ്പിന്നിങ് മില്‍ എം.ഡി ഇന്‍ ചാര്‍ജായ സി.ആര്‍ രമേഷാണ് മാല്‍കോടെക്‌സ് മാനേജിങ് ഡയരക്ടറുടെ അധിക ചുമതല വഹിക്കുന്നത്. എം.ഡിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. പത്താംതരവും പോളി ഡിപ്ലോമയുമാണ് ഇദ്ദേഹത്തിന്റെ യോഗ്യത. എം.ഡി ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് മാല്‍കോടെക്‌സില്‍ എത്താറുള്ളത്. ഇദ്ദേഹത്തിന് മാസത്തില്‍ ഏതാനും ദിവസം മാത്രം താമസിക്കാനായി 15,000 രൂപ പ്രതിമാസ വാടകക്ക് ആഡംബര ഫ്‌ളാറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നതായി ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. മില്ലില്‍ വന്നുപോവുന്നതിനും മറ്റുമായി മാസം 10,000 രൂപക്ക് മുകളില്‍ യാത്രാ ബത്ത എഴുതി എടുക്കുന്നതായും പരാതിയുണ്ട്. എം.ഡിയുടെ ആര്‍ഭാടം, ധൂര്‍ത്ത്, അഴിമതി എന്നിവയാണ് സ്ഥാപനത്തെ അടച്ചുപൂട്ടലില്‍ എത്തിച്ചതെന്നാണ് ട്രേഡ് യൂനിയന്‍ നേതാക്കള്‍ ആരോപിക്കുന്നത്.
അഴിമതിക്കെതിരേ നടപടി സ്വീകരിക്കണമെന്നും എം.ഡിയെ മാറ്റണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രി, വ്യവസായ മന്ത്രി, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിജിലന്‍സ് എന്നിവര്‍ക്ക് ജീവനക്കാരും ഓഹരി ഉടമകളും പരാതി നല്‍കിയിരുന്നു. രാഷ്ട്രീയ സ്വാധീനത്താല്‍ എല്ലാ അന്വേഷണവും അട്ടിമറിക്കപ്പെടുകയായിരുന്നു. രണ്ടുവര്‍ഷമായി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ഭരണത്തിലുള്ള മാല്‍ക്കോടെക്‌സില്‍ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കോടി 75 ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ട് മാല്‍ക്കോടെക്‌സിന് ലഭിച്ചിരുന്നു. 1997ല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനം തുടങ്ങിയ മാല്‍കോടെക്‌സ് ആദ്യമായാണ് അടച്ചുപൂട്ടേണ്ടിവന്നത്. കൊല്ലം സഹകരണ സ്പിന്നിങ് മില്‍, കോട്ടയം പ്രിയദര്‍ശിനി സ്പിന്നിങ് മില്‍ എന്നിവയും ആറുമാസമായി അടച്ചുപൂട്ടിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago