
ദേശീയപാത: സമീപനം മാറിയേ മതിയാകൂ
വി.എം സുധീരന്
ദേശീയപാത മുന്‍ഗണനാപട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞതോടെ ഈ വിഷയത്തിലെ വാക്പോരിന് ശമനമുണ്ടാകും. എന്നാല്‍, ഇതോടെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട യഥാര്‍ഥ പ്രശ്നങ്ങള്‍ പരിഹാരമാകുമോ ഇല്ലെന്നതാണ് വാസ്തവം. കേന്ദ്രസംസ്ഥാന ഭരണകൂടങ്ങളുടെ നയത്തിലും നടപടികളിലും കാതലായ മാറ്റം വന്നാലേ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകൂ.
ദേശീയപാതാ വികസനം കേരളത്തിന്റെ ചിരകാല സ്വപ്നമാണ്. ആരും അതിനെ എതിര്‍ക്കില്ല. എന്നാല്‍, അതു നടപ്പാക്കുന്നതിന് ശരിയായ മാര്‍ഗം സ്വീകരിക്കാത്തിന് ഉത്തരവാദികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തന്നെയാണ്.കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പദ്ധതി തയാറാക്കി മുന്നോട്ടുപോകുന്നതില്‍ കേന്ദ്രസര്‍ക്കാരിനും ദേശീയപാതാ അതോറിറ്റിക്കും വീഴ്ചപറ്റി.
കേരളത്തിലെ ജനസാന്ദ്രത, ഭൂമിയുടെ ഉയര്‍ന്ന വില, റിബണ്‍ ഡെവലപ്മെന്റ് രൂപപ്പെട്ടിട്ടുള്ളതിനാല്‍ വന്‍തോതില്‍ കുടിയൊഴിപ്പിക്കേണ്ടി വരുന്ന അവസ്ഥ, പതിനായിരക്കണക്കിന് കടകളും വീടുകളും മറ്റു സ്ഥാപനങ്ങളും പൊളിച്ചു മാറ്റേണ്ട സ്ഥിതിവിശേഷം, ഭൂമിയുടെ ലഭ്യതക്കുറവ് തുടങ്ങിയ കാര്യങ്ങളൊക്കെ ഡി.പി.ആര് തയാറാക്കുമ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരും ദേശീയപാതാ അതോറിറ്റിയും കണക്കിലെടുക്കേണ്ടതായിരുന്നു.
2013ലെ ദി റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ ആന്‍ഡ് ട്രാന്‍സ്പെരന്‍സി ഇന്‍ ലാന്‍ഡ് അക്വിസിഷന്‍, റിഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് ആക്ട് പ്രകാരം നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുന്നതിനു പകരം 1956ലെ പൊന്നുംവില നിയമപ്രകാരം നോട്ടിഫിക്കേഷന്‍ ഇറക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. ഇത് കേന്ദ്രസര്‍ക്കാര്‍ അതേപടി അംഗീകരിച്ചു. അതോടെ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അര്‍ഹതയുള്ള നഷ്ടപരിഹാരം കിട്ടാതാകുന്ന അവസ്ഥയായി. ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഇല്ലാതാകുമ്പോള്‍ ജനം പ്രതിഷേധിക്കുന്നത് സ്വാഭാവികമാണല്ലോ.
ദേശീയപാതാ വികസനത്തിന്റെ വിശദപദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്) ശരിയായ രീതിയില്‍ തയാറാക്കുന്നതിനും സാധ്യതാപഠനവും സാമൂഹ്യാഘാത പഠനവും പരിസ്ഥിതി ആഘാതപഠനവും നടത്തി കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു മുന്‍പു തന്നെ സ്ഥലമെടുപ്പു നീക്കം ആരംഭിച്ചു. ഇതു ജനങ്ങളെ സമരപാതയിലേക്ക് ഇറക്കിവിട്ടു.
ജനങ്ങളുടെ പരാതികള്‍ ശരിവയ്ക്കുന്ന രീതിയിലാണു കഴിഞ്ഞദിവസമുണ്ടായ ഹൈക്കോടതി ഉത്തരവ്. തട്ടിക്കൂട്ടി തയാറാക്കിയ പഠനറിപ്പോര്‍ട്ടിന്റെ അപാകതകള്‍ രണ്ടുമാസത്തിനകം പരിഹരിക്കണമെന്നു ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ചേര്‍ത്തല തിരുവനന്തപുരം ദേശീയപാതാ വികസനത്തിന്റെ ഭാഗമായി തയാറാക്കിയെന്നു പറയുന്ന സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ ശരിയായ വസ്തുതകളും കണക്കുകളുമല്ല ഉള്ളതെന്ന ഹരജിയുടെ അടിസ്ഥാനത്തിലാണു ഹൈക്കോടതി നിര്‍ദേശം.
ജനതാല്‍പ്പര്യം മാനിക്കുന്നതിനു പകരം ബി.ഒ.ടി കമ്പനികള്‍ക്ക് എങ്ങനെ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ അവസരം നല്‍കാമെന്നാണ് ദേശീയപാതാ അതോറിറ്റി നോക്കുന്നതെന്ന് ഇതില്‍നിന്നു വ്യക്തം. ബി.ഒ.ടി കമ്പനികളോടുള്ള അവരുടെ പ്രതിബദ്ധത മനസിലാക്കാന്‍ പാലിയേക്കര ടോളില്‍ നിന്നു കമ്പനി കൊയ്തെടുക്കുന്ന വന്‍ലാഭം മാത്രം പരിശോധിച്ചാല്‍ മതി. പാലിയേക്കര ടോളില്‍ നിന്ന് 2018 ഡിസംബര്‍ 25 വരെ 645.63 കോടി രൂപ പിരിച്ചെടുത്തെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്ക് ഇതാണെങ്കില്‍ യഥാര്‍ഥ വരുമാനം എത്രയോ അധികമായിരിക്കും.
ഈ പ്രൊജക്ടിന്റെ കരാര്‍ കാലാവധി തീരുമ്പോള്‍ ബി.ഒ.ടി കമ്പനി ചുരുങ്ങിയത് 4461 കോടി രൂപയോളം വരുമാനമുണ്ടാക്കും. ഇക്കാര്യത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മേധാവി ഡോ. വി.എം ചാക്കോയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം ശ്രദ്ധേയമാണ്.
ഇടപ്പള്ളി മുതല്‍ മണ്ണുത്തി വരെ 64 കിലോമീറ്റര്‍ വരുന്ന ഈ പദ്ധതി കരാറിലെ എസ്റ്റിമേറ്റ് തുക കേവലം 312 കോടി രൂപയാണ്. എന്നാല്‍ പ്രൊജക്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 725.82 കോടി രൂപ ചെലവു ചെയ്തെന്നാണു കമ്പനിയുടെ അവകാശവാദം. കമ്പനിയുടെ അവകാശവാദം സമ്മതിച്ചുകൊടുത്താല്‍പ്പോലും ഓരോ വര്‍ഷവുമുണ്ടാകുന്ന വാഹനങ്ങളുടെ വന്‍വര്‍ധനവിലൂടെയും ടോള്‍നിരക്ക് കൂട്ടുന്നതിലൂടെയും ഉണ്ടാകുന്ന അധികവരുമാനം കൂടി പരിഗണിച്ചാല്‍ കൊള്ളലാഭത്തിനു കൈയും കണക്കുമില്ല.
ഈ രീതിയിലുള്ള കോര്‍പ്പറേറ്റ് ബി.ഒ.ടി കമ്പനികളുടെ കൊള്ളയടിക്കാണു ദേശീയപാതാ അതോറിറ്റി ലക്ഷ്യമിടുന്നത്. അതിനെയാണു സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കുന്നത്. ഇത്തരത്തിലുള്ള ഇരുപതോളം ടോള്‍ പ്ലാസകള്‍ക്കാണ് സംസ്ഥാന സര്‍ക്കാരും ദേശീയപാത അതോറിറ്റിയും അവസരമൊരുക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അതീവ ഗൗരവതരമായ വീഴ്ചയാണു ദേശീയപാതാ വികസനത്തിലുണ്ടായത്. കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സമഗ്രവും നീതിപൂര്‍വവുമായ നഷ്ടപരിഹാര പുനരധിവാസ പാക്കേജ് കേന്ദ്രത്തിന് സമര്‍പ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. 1956ലെ പൊന്നുംവില നിയമത്തിനുപകരം 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം വിജ്ഞാപനം ചെയ്ത് ഭൂമി ഏറ്റെടുക്കണമെന്നതു പോലും കേന്ദ്രത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ശ്രമിച്ചില്ല. പ്രധാനമന്ത്രിക്കു നല്കിയ വാക്കു പാലിക്കാന്‍ അമിതാവേശം കാണിക്കുകയായിരുന്നു മുഖ്യമന്ത്രി. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പരാതി മനസു തുറന്നു കേട്ട് പരിഹരിക്കുന്നതിനു പകരം നോട്ടിഫിക്കേഷന്‍ വന്നയുടന്‍ പൊലിസിനെക്കൊണ്ട് ജനങ്ങളെ അടിച്ചമര്‍ത്തുകയായിരുന്നു. ലാത്തിപ്രയോഗിത്തിനു പകരം യഥാര്‍ഥ നഷ്ടപരിഹാരം നല്‍കാനും പുനരധിവാസം നടപ്പാക്കാനും തയാറായിരുന്നെങ്കില്‍ ഈ പ്രശ്നം ഇത്ര വഷളാകുമായിരുന്നില്ല.
നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കുവേണ്ടി നിരവധി സ്ഥലങ്ങളില്‍ അലൈന്മെന്റ് വിചിത്രനിലയില്‍ മാറ്റിയിട്ടുണ്ട്. എന്നാല്‍, ജനകീയ സമരം നടന്ന ഇടങ്ങളിലൊക്കെ വേണ്ടാത്ത മുഷ്ക് കാണിച്ചു. അലൈന്മെന്റുകളില് മാറ്റമുണ്ടാക്കിയത് ചെലവ് കുറയ്ക്കാനോ വളവും തിരുവും ഒഴിവാക്കാനോ ആയിരുന്നില്ല. സ്ഥാപിത താല്പര്യക്കാരുടെ സൗകര്യത്തിനും ചൂഷണത്തിനും വേണ്ടിയായിരുന്നു.
അന്യായമായ കുടിയിറക്കലിനെതിരേ ഇരകള്‍ക്കൊപ്പം സമരം ചെയ്ത പാവപ്പെട്ടവനു നീതി വാങ്ങിക്കൊടുത്ത എ.കെ.ജിയുടെ ശൈലി അദ്ദേഹത്തിന്റെ പിന്മുറക്കാര് മറന്നിരിക്കുന്നു. പകരം, കാലഹരണപ്പെട്ട ജന്മിത്തരീതി തിരിച്ചുകൊണ്ടുവരുന്ന സമീപനമാണു സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്.
എലിവേറ്റഡ് ഹൈവേ സ്ഥാപിച്ചു പലയിടത്തും കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കാമായിരുന്നു. എന്നാല്‍, അവിടങ്ങളില്‍പ്പോലും അതിനു തയാറായില്ല. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നവരെ വികസനവിരോധികളായി ചിത്രീകരിച്ച് പട്ടാളഭരണത്തെപ്പോലും നാണിപ്പിക്കുന്ന നിലയില്‍ അടിച്ചമര്‍ത്തല്‍ നടത്തുകയാണ്. പ്രശ്നങ്ങള്‍ സങ്കീര്‍ണമായതിനു കാരണം ഇതാണ്.
ജനാധിപത്യ സംവിധാനത്തില്‍ വികസനത്തിന്റെ അടിസ്ഥാന തത്വം ജനഹിതവും ജനപങ്കാളിത്തവുമാണ്; ലാത്തിയും തോക്കുമല്ല. ജനങ്ങളെ അടിച്ചമര്‍ത്തി എന്തും നേടാമെന്നു കരുതുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തന്നെയാണ് ഈ പ്രശ്നത്തിലെ പ്രശ്നത്തിലെ മുഖ്യപ്രതികള്‍.
ഇനിയെങ്കിലും, ജനകീയ സമര സമിതികളുമായി ചര്‍ച്ച ചെയ്ത് പൊതുസ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ രമ്യമായ പ്രശ്നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ഗതാഗതമാണെന്ന് വിദഗ്ധർ; എങ്ങനെയെന്നല്ലേ?
uae
• 9 days ago
'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്
National
• 9 days ago
ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്റാഈൽ
International
• 9 days ago
നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും
International
• 9 days ago
'ഇസ്റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം
uae
• 9 days ago
'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും
crime
• 10 days ago
നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം
International
• 10 days ago
'ഇസ്റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ
International
• 10 days ago
'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
International
• 10 days ago
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ
National
• 10 days ago
യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്
Saudi-arabia
• 10 days ago
ഖത്തറില്‍ ഇസ്റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ
International
• 10 days ago.png?w=200&q=75)
ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം
National
• 10 days ago
പാകിസ്ഥാനിൽ ഖനനത്തിന് അമേരിക്കൻ കമ്പനി; 4100 കോടി രൂപയുടെ നിക്ഷേപം
International
• 10 days ago
യുഎഇ മന്ത്രിസഭയിൽ പുതിയ രണ്ട് സഹമന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയതായി വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം
uae
• 10 days ago
എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ കേക്ക് മുറിച്ച് ആഘോഷം; ആർഎസ്എസ് പ്രവർത്തകരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസ്
Kerala
• 10 days ago
സ്കൈ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ ജോണ്‍ ദുബൈയില്‍ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്
uae
• 10 days ago
നേപ്പാൾ പ്രക്ഷോഭം; സൈനിക മേധാവി കൈയൊഴിഞ്ഞു പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ് കെ.പി.ശർമ ഒലി
International
• 10 days ago
ദുബൈ മെട്രോയ്ക്ക് ഇന്ന് 16 വയസ്സ്; ഗതാഗത മേഖലയെ വിപ്ലവത്തിന്റെ ട്രാക്കിലേറ്റിയ സുവര്‍ണ വര്‍ഷങ്ങള്‍
uae
• 10 days ago
നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആളിപ്പടരുന്നു: പാർലമെന്റ് മന്ദിരത്തിന് പിന്നാലെ സുപ്രീം കോടതിക്കും തീയിട്ടു; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
International
• 10 days ago
സിയാച്ചിനിൽ ക്യാമ്പിൽ ഹിമപാതം: മൂന്ന് സൈനികർക്ക് വീരമൃത്യു, ഒരാളെ രക്ഷപ്പെടുത്തി
National
• 10 days ago