HOME
DETAILS

സൊമാലിയയില്‍ യു.എസ് ബോംബാക്രമണം; 13 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടു

  
backup
May 10, 2019 | 9:06 PM

%e0%b4%b8%e0%b5%8a%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%82%e0%b4%ac


മൊഗാദിഷു: സൊമാലിയയില്‍ യു.എസ് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 13 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടു. അര്‍ധ സ്വയംഭരണ പ്രദേശമായ പന്റ്‌ലാന്റിലായിരുന്നു ആക്രമണം. ഇവിടെ ഏതാനും ദിവസം മുന്‍പ് നടത്തിയ ആക്രമണത്തില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം രണ്ടുവര്‍ഷത്തിനിടെ 800 ഐ.എസ് ഭീകരരെ വധിക്കാന്‍ യു.എസ് ആക്രമണങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഒരുകാലത്ത് സൊമാലിയയുടെ വലിയ ഭാഗം നിയന്ത്രിച്ച അല്‍ഖാഇദ ബന്ധമുള്ള തീവ്രവാദ സംഘടനയായ അല്‍ശബാബുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടെ ഐ.എസിന് കാര്യമായ സ്വാധീനമില്ലെങ്കിലും പന്റ്‌ലാന്റ് കേന്ദ്രമാക്കി അവര്‍ യുവാക്കളെ സംഘടനയില്‍ ചേര്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഗോലിസ് കുന്നുകളിലെ ഐ.എസ് ക്യാംപുകളെയാണ് ലക്ഷ്യം വച്ചതെന്ന് യു.എസ് ആഫ്രിക്ക കമാന്റ് (ആഫ്രിക്കോം) പറഞ്ഞു. ഏപ്രിലില്‍ ഐ.എസിന്റെ ഉപമേധാവിയായ അബ്ദുല്‍ ഹകീം ഗുഖാബിനെ വധിച്ചതായി ആഫ്രിക്കോം അറിയിച്ചു.
അതേസമയം യു.എസ് ആക്രമണത്തില്‍ നിരവധി നിരപരാധികളും കൊല്ലപ്പെട്ടതായി ആംനെസ്റ്റി വ്യക്തമാക്കി. ഏപ്രിലില്‍ നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീയും കുട്ടിയും കൊല്ലപ്പെട്ടതായി ആഫ്രിക്കോം സമ്മതിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  a day ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  a day ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  a day ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  a day ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  a day ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  a day ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  a day ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  a day ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  a day ago