ഭീകരതയെ പിന്തുണച്ചതിന് 1,66,513 അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി ട്വിറ്റര്‍
സാന്‍ ഫ്രാന്‍സിസ്‌കോ: ഭീകരതയെ പിന്തുണയ്ക്കുന്നു എന്ന കാരണത്താല്‍ കഴിഞ്ഞ വര്‍ഷം ജൂലൈ-ഡിസംബര്‍ കാലയളവിനിടെ 1,66,513 അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി ഓണ്‍ലൈന്‍ ഭീമനായ ട്വിറ്റര്‍. അസഹിഷ്ണുത വളര്‍ത്താന്‍ ട്വിറ്ററിനെ ഉപയോഗപ്പെടുത്തുന്നതായി കണ്ടെത്തിയതിനാലാണ് നടപടിയെന്ന് കമ്പനി അറിയിച്ചു.
86 രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഇക്കാര്യം പറഞ്ഞ് തങ്ങളെ സമീപിച്ചു. യു.എസും (30 ശതമാനം) ജപ്പാനും (24 ശതമാനം) ആണ് കൂടുതല്‍ അഭ്യര്‍ഥനകളുമായി വന്നത്. ബ്രിട്ടന്‍ (13 ശതമാനം), ഇന്ത്യ (6 ശതമാനം) എന്നിവ പിന്നാലെയുണ്ട്. എട്ടു ശതമാനം അക്കൗണ്ടുകള്‍ കമ്പനി നീക്കം ചെയ്തതായും പോളിസി, നിയമകാര്യ മേധാവി വിജയ ഗാഡ്ഡെ അറിയിച്ചു. 48 രാജ്യങ്ങളിലെ 27,283 അക്കൗണ്ടുകള്‍ ഇനം തിരിച്ചു കാണിക്കാനായി അപേക്ഷകള്‍ ലഭിച്ചു. എന്നാല്‍ റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നു മാത്രമാണ് ഉള്ളടക്കം നീക്കംചെയ്യാന്‍ അഭ്യര്‍ഥന ലഭിച്ചത്. ഈ കാലയളവില്‍ ബാലലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ലംഘിച്ചതിന് 4,56,989 അക്കൗണ്ടുകള്‍ നീക്കം ചെയ്തു. മുന്‍ വര്‍ഷത്തെക്കാള്‍ 6 ശതമാനം കുറവാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."