HOME
DETAILS
MAL
ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ നവംബര്‍ ഒന്നു മുതല്‍ തുടങ്ങാം
backup
September 23 2020 | 02:09 AM
ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ 2020 -21 അധ്യയന വര്‍ഷ ബിരുദ ക്ലാസുകള്‍ നവംബര്‍ ഒന്നു മുതല്‍ തുടങ്ങാന്‍ സര്‍വകലാശാലകള്‍ക്ക് യു.ജി.സി നിര്‍ദേശം നല്‍കി. യോഗ്യതാ പരീക്ഷയുടെ ഫലം വൈകിയാല്‍ സര്‍വകലാശാലകള്‍ക്ക് നവംബര്‍ 18ന് ക്ലാസുകള്‍ ആരംഭിക്കാം. പ്രവേശനം റദ്ദാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ 30 വരെ ഫീസിനത്തില്‍ കെട്ടിവച്ച മുഴുവന്‍ തുകയും റീഫണ്ട് ചെയ്യണമെന്നും യു.ജി.സിയുടെ പുതിയ നിര്‍ദേശത്തില്‍ പറയുന്നു.
അതു കഴിഞ്ഞ് റദ്ദാക്കുന്നവര്‍ക്ക് 1,000 രൂപ കുറച്ച് ബാക്കി തുക റീഫണ്ട് ചെയ്യും. ലോക്ക്ഡൗണും അനുബന്ധ ഘടകങ്ങളും കാരണം മാതാപിതാക്കള്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍, നവംബര്‍ 30 വരെ വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കിയതിന്റെ പേരില്‍ ഫീസ് പൂര്‍ണമായി തിരികെ നല്‍കും.
എന്‍ട്രന്‍സ് പരീക്ഷയനുസരിച്ച് പ്രവേശനം നല്‍കുന്ന സര്‍വകലാശാലകള്‍ പരീക്ഷാ നടപടികള്‍ ഒക്ടോബര്‍ അവസാനത്തോടെ തന്നെ പൂര്‍ത്തിയാക്കണം. ഒഴിവുള്ള സീറ്റുകള്‍ നവംബര്‍ 30നകം നിറയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ഏപ്രില്‍ 29ന് ഇറങ്ങിയ യു.ജി.സി കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ ഒന്നിന് ഒന്നാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കാനും അവസാന വര്‍ഷ പരീക്ഷകള്‍ ജൂലൈ ഒന്നു മുതല്‍ ജൂലൈ 15 വരെ നടത്താനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കൊവിഡ് 19 ഭീതി ഒഴിയാത്തതിനാല്‍ ഈ നിര്‍ദേശം മാറ്റിയിരുന്നു.
ആഴ്ച്ചയില്‍ ആറ് ദിവസം ക്ലാസുകള്‍ നടത്താനും നിര്‍ദ്ദേശമുണ്ട്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നഷ്ടമായ അധ്യയനവര്‍ഷങ്ങള്‍ നികത്താനാണ് ഈ നടപടി. പ്രവേശന നടപടികള്‍ പൂര്‍ണമായി നവംബര്‍ 30നകം പൂര്‍ത്തിയാക്കണം. അവസാന വര്‍ഷ പരീക്ഷകള്‍ നിര്‍ബന്ധമായും നടത്തണമെന്നും ഈ മാസം അവസാനത്തോടെ പരീക്ഷകള്‍ പൂര്‍ത്തിയാക്കണമെന്നും പുതിയ നിര്‍ദേശമുണ്ട്. സര്‍വകലാശാലകള്‍ക്ക് അക്കാദമിക് സെഷന്‍ ആസൂത്രണം ചെയ്ത് ആരംഭിക്കാം.
അധ്യാപന പഠന പ്രക്രിയ ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍, മിശ്രിത മോഡില്‍ തുടരാമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നഷ്ടപ്പെട്ട പഠന സമയം നികത്താന്‍ ആഴ്ചയില്‍ ആറ് ദിവസം അധ്യായനം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇടവേളകളും അവധിക്കാലവും വെട്ടിക്കുറയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."